ന്യൂഡൽഹി/മുംബൈ: കൊച്ചി ഉൾപെടെ ആറു വിമാനത്താവളങ്ങളിൽ എയർഇന്ത്യക്കുള്ള ഇന്ധന വിതരണം എണ്ണക്കമ്പനികൾ പുനഃസ്ഥ ാപിച്ചു. നഷ്ടത്തിലോടുന്ന എയർഇന്ത്യ 4300 കോടി രൂപ കുടിശ്ശിക വരുത്തിയ സാഹചര്യത്തിൽ കമ്പനികൾ ആറു എയർപോർട്ടുകളിൽ ഇന്ധനവിതരണം നിർത്തുകയായിരുന്നു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ കൊച്ചി, പുണെ, വിശാഖപട്ടണം, പട്ന, റാഞ്ചി, മൊഹാലി എയർപോർട്ടുകളിലാണ് വിതരണം നിർത്തിയിരുന്നത്.
സർക്കാർ ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്നാണ് വിതരണം പുനഃസ്ഥാപിക്കാൻ തീരുമാനമായത്. ഇതുപ്രകാരം കുടിശ്ശികയിലേക്ക് പ്രതിമാസം 100 കോടി വീതം എയർഇന്ത്യ നൽകണം. ഭാവിയിൽ വിതരണം ചെയ്യുന്ന ഇന്ധനത്തിെൻറ പണം നൽകുന്നതിൽ കമ്പനികൾ മുന്നോട്ടുവെച്ച നിർദേശങ്ങളും എയർ ഇന്ത്യ അംഗീകരിച്ചു. ഇതോടെ ശനിയാഴ്ച വൈകുന്നേരം ആറു വിമാനത്താവളങ്ങളിലും ഇന്ധന വിതരണം തുടങ്ങി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.