നെടുമ്പാശ്ശേരി: പ്രവാസി മലയാളി സ്വകാര്യ ജെറ്റ് വിമാനം സ്വന്തമാക്കി. ദുബൈ കേന്ദ്രമാക്കി വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന ടൈറ്റൻ ഏവിയേഷെൻറ മാനേജിങ് ഡയറക്ടർ ക്യാപ്റ്റൻ സക്കീർ സി. ശൈഖാണ് സ്വകാര്യ ആവശ്യങ്ങൾക്കായി ബൊംബാർഡിയർ േഗ്ലാബൽ 6000 വിമാനം വാങ്ങിയത്.
മൂന്നു കാബിനുകളിലായി 15 സീറ്റുണ്ട്. 51,000 അടിവരെ ഉയരത്തിലും 564 മൈൽ വേഗത്തിലും12 മണിക്കൂർവരെ തുടർച്ചയായി പറക്കാൻ കഴിയും. ഏകദേശം 387 കോടിയാണ് വില. ഒരു മണിക്കൂർ പറക്കുന്നതിന് 5.5ലക്ഷം രൂപയാണ് ചെലവ്. 2004 ലാണ് ടൈറ്റൻ ഏവിയേഷൻ സ്ഥാപിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.