മെഡിക്കൽ ബിൽ: രാഷ്​ട്രീയമായും സാ​േങ്കതികമായും ശരിയെന്ന്​ എ.കെ.ബാലൻ

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളുടെ ​പ്രവേശനവുമായി ബന്ധപ്പെട്ടുള്ള മെഡിക്കൽ ബിൽ രാഷ്​ട്രീയമായും സാ​​േങ്കതികമായും ശരിയായിരുന്നുവെന്ന്​ നിയമമന്ത്രി എ.കെ ബാലൻ. ഒാർഡിനൻസ്​ ഒപ്പുവെക്കുന്നതിൽ ഗവർണർ തടസം പറഞ്ഞിരുന്നില്ല. നിയമപ്രശ്​നങ്ങളെല്ലാം പരിഹരിച്ചാണ്​ ഇതുസംബന്ധിച്ച ഒാർഡിനൻസ്​ കൊണ്ടുവന്നതെന്നും എ.കെ ബാലൻ പറഞ്ഞു.

കോടതി വിധി സർക്കാറിന്​ എതിരല്ല. മെഡിക്കൽ ബില്ലിൽ സർക്കാറിന്​ തെറ്റുപറ്റിയിട്ടില്ല. ബിൽ ഗവർണർ അംഗീകരിക്കുമെന്നാണ്​ പ്രതീക്ഷ. ബി.ജെ.പിയും കോൺഗ്രസും ബില്ലിന്​ അനുകൂലമായിരിന്നുവെന്നും എ.കെ.ബാലൻ ചൂണ്ടിക്കാട്ടി.

2016-17 ലെ ​ക​ണ്ണൂ​ര്‍, ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ മെ​റി​റ്റ്​ അ​ട്ടി​മ​റി​ച്ച പ്ര​വേ​ശ​നം ക്ര​മീ​​ക​രി​ക്കാ​നാണ്​ സർക്കാർ ബിൽ പാസാക്കായത്​. ഇതിനെതിരെ സുപ്രീംകോടതിയിൽ നിന്ന്​ വിധിയുണ്ടായി. ഇതിന്​  പിന്നാലെയാണ്​ ബില്ലിനെ ന്യായീകരിച്ച്​ മന്ത്രി രംഗത്തെത്തുന്നത്​.

Tags:    
News Summary - A.K Balan on medical bill-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.