മുന്നണിയിലെ പാർട്ടികൾക്കല്ല, സർക്കാറിനാണ് പ്രതിച്ഛായയെന്ന് ബാലൻ 

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിന്ന സി.പി.ഐ നിലപാടിനെ വിമർശിച്ച് മന്ത്രിയും സി.പി.എം മുതിർന്ന നേതാവുമായ എ.കെ ബാലൻ. മുന്നണിയിലെ ഒരോ പാർട്ടിക്കും പ്രത്യേക ഇമേജില്ല. അത് സർക്കാറിനാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രതിച്ഛായയുടെ ഹോൾസെയിൽ അവകാശം ഒരുപാർട്ടിയും ഏറ്റെടുക്കേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചത് സി.പി.ഐക്ക് ഭൂഷണമല്ല. അത് ശരായായ നടപടിയല്ല. സുപ്രധാന തീരുമാനമെടുത്ത യോഗത്തിൽ നിന്നാണ് അവർ വിട്ടു നിന്നത്. ചാണ്ടി പ്രശ്നത്തിൽ സർക്കാറിന് നേരത്തെ ധാരണയുണ്ടായിരുന്നു. അക്കാര്യം എൽ.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്തതുമാണ്. അന്നത്തെ യോഗത്തിന് ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് മന്ത്രിസഭാ യോഗത്തിൽ വിട്ടു നിന്നതെന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

തോമസ് ചാണ്ടി രാജിവെക്കുന്നതിന് മുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് കഴിഞ്ഞ ദിവസം സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നിരുന്നു. തോമസ് ചാണ്ടി പങ്കടുക്കുന്നതിനാൽ വിട്ടു നിൽക്കുകയാണെന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയാണ് യോഗം ബഹിഷ്കരിച്ചത്. 

Tags:    
News Summary - AK Balan Slams CPI View On Thomas Chandy-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.