എ.കെ.ജി സെന്റർ ആക്രമണം: വനിതാ നേതാവിനും പ​ങ്കെന്ന് സൂചന

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണത്തിൽ യു.ഡി.എഫ് വനിതാ നേതാവിന്റെ പങ്കും അന്വേഷിക്കുന്നു. പ്രതിയായ ജിതിന് സ്കൂട്ടർ എത്തിച്ചു നൽകിയത് വനിതാ നേതാവാണെന്നാണ് സൂചന. ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും. കൂടുതൽ തെളിവുകൾ ലഭ്യമായാൽ മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാവുകയുള്ളു.

അതേസമയം, ആക്രമണ ഗൂഢാലോചനയിൽ മറ്റ് രണ്ട് യൂത്ത് കോൺഗ്രസുകാർക്ക് കൂടി പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

എ.കെ.ജി സെന്‍റർ ആക്രമണ കേസിലെ പ്രതി ജിതിനുമായി ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം. അതേസമയം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.

കേസിലെ പ്രതി ജിതിനെ മൂന്ന് ദിവസ​ത്തേക്കാവ് ക്രൈംബ്രാഞ്ചിന് കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്. ഇയാളെ സംഘം ചോദ്യംചെയ്ത് വരികയാണ്. കേസിൽ നിർണായകമായ ഡിയോ സ്‌കൂട്ടർ, സംഭവ സമയം ഇയാൾ ധരിച്ചിരുന്ന വസ്ത്രം എന്നിവ കണ്ടെത്താനുണ്ട്. സ്‌കൂട്ടറിനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന.

Tags:    
News Summary - AKG Center attack: hinted a woman leader involvement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.