എ.കെ.ജി സെന്റർ ആക്രമണം: മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 19ന്

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. നവംബർ 19ന് തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ്‌ കോടതി വിധി പറയും. ആക്രമണത്തിന്റെ പ്രധാന കണ്ണി നാലാം പ്രതിയാണെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും സ്ത്രീ എന്ന പരിഗണന പോലും നൽകേണ്ടതില്ലെന്നും മുൻ‌കൂർ ജാമ്യാപേക്ഷ എതിർത്ത് പ്രോസിക്യൂട്ടർ ഹരീഷ് വാദിച്ചു.

കേസിലെ ഒന്നാംപ്രതിയായ ജിതിന് സ്‌കൂട്ടറും സ്ഫോടക വസ്‌തുവും എത്തിച്ച നാലാം പ്രതിയെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യണം. കേസിൽ നവ്യയുടെ പങ്ക്‌ വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രതിക്ക് വാഹനം നൽകി എന്ന കുറ്റം മാത്രമാണ് അവർക്കെതിരെയുള്ളതെന്നും പ്രതിഭാഗത്തിന്‌ വേണ്ടി ഹാജരായ അഡ്വ. മൃദുൽ ജോൺ വാദിച്ചു.

Tags:    
News Summary - AKG Center attack: Verdict on anticipatory bail plea on 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.