തൃശൂർ: അഖിലയുടെ ഒപ്പന കാണാൻ മുട്ടിലിഴഞ്ഞെത്തിയ അച്ഛൻ നിരാശനായി മടങ്ങി. ചൊവ്വാഴ്ച നടന്ന ഹയർ സെക്കൻഡറി വിഭാഗം ഒപ്പനയിൽ മകൾ അഖില മത്സരിക്കുന്ന മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിെൻറ ഒപ്പന കാണാൻ ചാവക്കാട് ബീച്ചിൽ നിന്നാണ് പ്രകാശൻ എത്തിയത്. പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന പ്രകാശൻ ചാവക്കാട് നിന്ന് ബസിലും ഓട്ടോയിലുമായി ഉച്ചക്ക് പന്ത്രണ്ടോടെയാണ് ടൗൺ ഹാളിലെത്തിയത്. പരസഹായത്തോടെ പ്രയാസപ്പെട്ട് ഹാളിലെത്തി ഇരിപ്പുറപ്പിച്ചെങ്കിലും മത്സരം വൈകുമെന്ന് അറിഞ്ഞ് രാത്രി ഏഴോടെ മടങ്ങി. ഉപജില്ല മത്സരം കഴിഞ്ഞ് വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ വീണു പരിക്കേറ്റ കാലുമായാണ് അഖില ജില്ല കലോത്സവത്തിൽ മത്സരിച്ചത്. ചാവക്കാട് ബീച്ചിൽ പെട്ടിക്കട നടത്തുകയാണ് പ്രകാശൻ. അമ്മ സുനിത തൊഴിലുറപ്പ് ജോലിക്കാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.