കൽപറ്റ: അലിവിെൻറ ഹരിതാഭയിൽ അഭിനുവിന് തണലൊരുക്കി അക്ഷരവീടിെൻറ ആദരം. ചിത് രകാരിയും എഴുത്തുകാരിയുമായ അഭിനുവിനും കലാകാരനായ അച്ഛൻ അജികുമാറിനുമുള്ള ‘ഇ’ അ ക്ഷരവീട് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ സമർപ്പിച്ചു. ‘മാധ്യമ’വും അഭിനേതാക്കളുടെ സം ഘടനയായ ‘അമ്മ’യും ധനവിനിമയ രംഗത്തെ ആേഗാള സ്ഥാപനമായ യൂനിമണിയും ആരോഗ്യ മേഖല യിലെ ഇൻറർനാഷനൽ ബ്രാൻഡ് എൻ.എം.സി ഗ്രൂപ്പും സംയുക്തമായാണ് അക്ഷരവീട് സമർപ്പിച്ചത്. ഹാബിറ്റാറ്റ് ഗ്രൂപ് ചെയർമാൻ ജി. ശങ്കറാണ് രൂപകൽപന ചെയ്തത്.
തിരെഞ്ഞടുപ്പിലെ സവിശേഷതകൊണ്ടാണ് അക്ഷരവീട് പദ്ധതി ആകർഷകമാകുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ജീവിത പരീക്ഷണങ്ങളിൽ പിന്തള്ളപ്പെട്ടുപോയ പ്രതിഭകൾക്ക് തണലൊരുക്കുന്ന, അസാധാരണമായ ഇൗ രീതിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കണിയാമ്പറ്റ ഗവ. യു.പി സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢോജ്ജ്വല ചടങ്ങിൽ സി.െക. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സ്വാഗതസംഘം ചെയർമാനുമായ കടവൻ ഹംസ സ്വാഗതം പറഞ്ഞു. ‘മാധ്യമം’ പബ്ലിഷർ ടി.കെ. ഫാറൂഖ് പദ്ധതി വിശദീകരിച്ചു.
നിഷ വയനാടിനുള്ള അക്ഷരവീടിെൻറ പ്രഖ്യാപനം മീഡിയവൺ സി.ഇ.ഒ എം. അബ്ദുൽ മജീദ് നിർവഹിച്ചു. നടന്മാരായ സുധീഷ്, അബൂസലിം, യൂനിമണി കൽപറ്റ ബ്രാഞ്ച് മേധാവി ശിവപ്രസാദ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ്കുമാർ, അഭിനു, അജികുമാർ എന്നിവർ സംസാരിച്ചു.
നിഷ വയനാടിന് നടൻ സുധീഷും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമയും ചേർന്ന് അക്ഷരവീടിെൻറ ശിലാഫലകം സമ്മാനിച്ചു. ‘മാധ്യമം’ കോഴിക്കോട് റീജനൽ മാനേജർ എം.എ. സക്കീർ ഹുസൈൻ നന്ദി പറഞ്ഞു. തുടർന്ന് കണിയാമ്പറ്റ ജി.യു.പി സ്കൂൾ വിദ്യാർഥികളുടെ നാടൻപാട്ടും ഷംസുദ്ദീൻ ചെർപ്പുളശ്ശേരിയുടെ പ്രശസ്തമായ തെരുവുജാലം ‘ഇന്ത്യൻ ഗ്രീൻ മാംഗോ ട്രീ’യും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.