കൊല്ലം: ആലപ്പാെട്ട അനിയന്ത്രിതമായ കരിമണൽ ഖനനം വലിയ പ്രശ്നമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ച െന്നിത്തല. സമരക്കാരെ ആക്ഷേപിക്കാതെ ചർച്ചക്ക് വിളിക്കാൻ സർക്കാർ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ആലപ്പാട് ഖനനം നടക്കുന്ന പ്രദേശം സന്ദർശിച്ച ചെന്നിത്തല സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
വ ിഷയത്തിൽ ചർച്ചക്കായി സർക്കാർ ഇതുവരെ സമരസമിതി നേതാക്കളെ വിളിച്ചിട്ടില്ല. ഗ്രാമത്തിലെ ജനങ്ങളും മത്സ്യത്തൊഴിലാളികളും അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയാറാകുന്നില്ല. സമരം 75 ാം ദിനത്തിലേക്ക് കടന്നിട്ടും ചർച്ചക്കായി നോട്ടീസ് പോലും നൽകിയിട്ടില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ആലപ്പാട് സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന മന്ത്രി ഇ.പി ജയരാജെൻറ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. സമരം ചെയ്യുന്നത് നാട്ടുകാരാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മലപ്പുറത്ത് നിന്നുള്ളവര്‍ എത്തിയത് . മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വി.എം സുധീരൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ആലപ്പാട് സന്ദർശിച്ചു.
സ്റ്റോപ്പ് മൈനിങ് സേവ് ആലപ്പാട് എന്ന മുദ്രാവാക്യമുയർത്തി നാട്ടുകാർ നടത്തുന്ന സമരം 75ാം ദിവസത്തിലേക്ക് കടന്നു. ഖനനം അവസാനിപ്പിക്കാതെ ചർച്ചക്കില്ലെന്ന നിലപാടിലാണ് സമരക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.