ആലപ്പുഴ: ജില്ലകോടതി പാലത്തിന് സമീപത്തെ ഓട്ടോസ്റ്റാൻഡിൽ 28ലധികം ഡ്രൈവർമാരാണുള്ളത്. എല്ലാവർക്കും കൃത്യമായ രാഷ്ട്രീയമുണ്ട്. പ്രായത്തിൽ മുതിർന്ന 70കാരൻ തങ്കച്ചനാണ് സംസാരത്തിന് തുടക്കമിട്ടത്. ഇടത് സർക്കാറിെൻറ തുടർഭരണം വേണം.
ആലപ്പുഴയിൽ ആരും മാറ്റം ആഗ്രഹിക്കുന്നില്ല. കോവിഡ് പ്രതിസന്ധിയിൽ മുടങ്ങാതെ ഭക്ഷ്യക്കിറ്റും ക്ഷേമപെൻഷനുകളും അടക്കമുള്ള സഹായങ്ങളാണ് സർക്കാർ നൽകിയത്. ഒന്നിനും ഒരുകുറവും വരുത്തിയിട്ടില്ല. ആപത്ത് കാലത്ത് സഹായിച്ച സർക്കാറിെൻറ തുടർഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.
തോമസ് ഐസക്കിനെ മാറ്റിനിർത്തിയത് ക്ഷീണം ചെയ്യുമോയെന്ന ചോദ്യത്തിന് സമീപത്തെ ഓട്ടോയിലിരുന്ന രഞ്ജനാണ് ഉത്തരം നൽകിയത്.
ഐസക്കിനെ മാറ്റിയതും ചിത്തരഞ്ജനെ സ്ഥാനാർഥിയാക്കിയതും പാർട്ടിയാണ്. അതിെൻറ പ്രതിഫലനമൊന്നും തെരഞ്ഞെടുപ്പിലുണ്ടാകില്ല. ഇതൊന്നും തെരഞ്ഞെടുപ്പിൽ വിഷയമാകില്ലെന്ന് ഒപ്പമുണ്ടായിരുന്ന ഓട്ടോക്കാരും തുറന്നടിച്ചു.
ഇന്ധനവിലയും പാചകവാതകവിലവർധനയുമാണ് പ്രധാനചർച്ച. ആലപ്പുഴയിലെ റോഡുകളും പാലങ്ങളും അടക്കമുള്ള വികസനം ആരും കണ്ടില്ലെന്ന് നടിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.