മലപ്പുറം: ജില്ലയിലെ തിരക്കുകൾക്കൊപ്പം സമൂഹമാധ്യമങ്ങളിലും സജീവമായി കലക്ടർ മാർ. 14 ജില്ലകളിലെയും കലക്ടർമാർക്ക് ഫേസ്ബുക്ക് അക്കൗണ്ടുണ്ട്. വാർത്തമാധ്യമങ ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങളിലൂടെയും സർക്കാർ അറിയിപ്പുകളും മറ്റ് ഔദ്യോഗിക വിഷ യങ്ങളും പങ്കുവെക്കാനാണ് കൂടുതലും ഇതുപയോഗിക്കുന്നത്. ഒൗദ്യോഗിക നമ്പറുകളിലെ വാ ട്ട്സ്ആപ്പിലും എല്ലാവരും ലഭ്യമാണ്. അതേസമയം, ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും കുറച്ചുപേർ മാത്രമാണുള്ളതെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം കലക്ടർമാരാണ് ഫേസ്ബുക്കിെനാപ്പം ട്വിറ്ററിലുമുള്ളത്. തിരുവനന്തപുരം, മലപ്പുറം കലക്ടർമാർ ഇൻസ്റ്റഗ്രാമിലും സജീവമാണ്. കവളപ്പാറയിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് മലപ്പുറം കലക്ടർ ജാഫർ മലികിനോട് ഇടഞ്ഞ ശേഷം പി.വി. അൻവർ എം.എൽ.എയാണ് അക്കൗണ്ട് തുടങ്ങാൻ സർക്കാർ അനുമതിയുണ്ടോ എന്നതടക്കം വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്. ഡിസ്ട്രിക്റ്റ് കലക്ടർ മലപ്പുറം എന്ന പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാൻ സർക്കാറിെൻറ അനുമതി ആവശ്യമില്ലെന്ന് മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
ഔദ്യോഗിക കാര്യങ്ങൾ പങ്കുവെക്കാനും ജനങ്ങളിൽ നിന്ന് നേരിട്ട് പരാതികളും മറ്റും സ്വീകരിക്കാനുമാണ് കലക്ടർമാർ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങിയിട്ടുള്ളത്. ഇത് അഖിലേന്ത്യ സർവിസ് റൂളിെൻറ പരിധിയിൽ വരുന്നതാണോയെന്ന കാര്യം പരിശോധിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
എല്ലാ കലക്ടർമാർക്കും അക്കൗണ്ടുണ്ടെങ്കിലും ഫേസ്ബുക്കിെൻറ ഔദ്യോഗിക വെരിഫിക്കേഷനായ നീല ടിക് മാർക്ക് ലഭിച്ചത് രണ്ട് പേർക്ക് മാത്രമാണ്. കോഴിക്കോട്, പത്തനംതിട്ട കലക്ടർമാരുടെ പേജിനാണ് ഇവയുള്ളത്. ഏറ്റവും കൂടുതൽ ലൈക്കുകൾ കോഴിക്കോട് കലക്ടറുടെ േപജിനാണ്. എറണാകുളവും (2,29,352) മലപ്പുറവുമാണ് (2,04,089) തൊട്ടു പിറകിൽ. കുറവ് ലൈക്കുകൾ പാലക്കാട് (27,687), വയനാട് (28,467) കലക്ടർമാർക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.