തിരുവനന്തപുരം: കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഓള്‍പാസ് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. എട്ടാം ക്ലാസ് വരെ ഓള്‍ പാസ് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഒമ്പതാം ക്ലാസിന് പരീക്ഷ നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ, കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഇത് ഉപേക്ഷിക്കാൻ വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചത്.
നിബന്ധനകള്‍ക്ക് വിധേയമായാണ് ഒമ്പതാം ക്ലാസുകാരെ വിജയിപ്പിക്കുക. ഇതിന് ഓണ്‍ലൈന്‍ ക്ലാസുകളിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിക്കും. കഴിഞ്ഞവര്‍ഷം പാദവാർഷിക, അർധ വർഷ പരീക്ഷകളുടെ മാര്‍ക്ക് കണക്കിലെടുത്തായിരുന്നു വിജയിപ്പിച്ചത്. എന്നാൽ, ഇത്തവണ ഈ പരീക്ഷകളും നടത്തിയിട്ടില്ല.
10, പ്ലസ് ടു ക്ലാസുകളിലൊഴികെ മറ്റൊരു ക്ലാസിലും വാർഷിക പരീക്ഷ വേണ്ട എന്നാണ് തീരുമാനം. പ്ലസ് വൺ പരീക്ഷയെ കുറിച്ച് പിന്നീട് തീരുമാനിക്കും. ഈമാസം അവസാനം വരെ 10, പ്ലസ് ടു റിവിഷന്‍ ക്ലാസുകള്‍ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.