കൽപറ്റ: തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, 10, 15 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ മൂന്ന്, ആറ്, ഏഴ്, എട്ട്, 15 വാര്ഡുകളുംകൂടി കണ്ടെയ്ൻമെൻറ് സോണുകളായി കലക്ടര്‍ ഡോ. അദീല അബ്ദുല്ല പ്രഖ്യാപിച്ചു. ഇതോടൊപ്പം, നിലവില്‍ കണ്ടെയ്ൻമെൻറ് സോണുകളായ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല്, 11, 12, 13 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളും അതുപോലെ തുടരും. തിരുനെല്ലിയില്‍ കാട്ടിക്കുളം, ബാവലി ടൗണ്‍ എന്നിവിടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം.
ഗ്രാമപഞ്ചായത്തിലെ മറ്റു പ്രദേശങ്ങളില്‍ പലചരക്ക് കടകള്‍, പഴം-പച്ചക്കറി കടകള്‍, മത്സ്യ- മാംസ സ്റ്റാളുകള്‍ എന്നിവ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
മീനങ്ങാടി പഞ്ചായത്തിലെ കണ്ടെയ്ൻമെൻറ് സോണുകൾ
സുൽത്താൻ ബത്തേരി: മീനങ്ങാടി സ്വദേശിയും മരുന്ന് വിതരണക്കാരനുമായ യുവാവിന് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മീനങ്ങാടി പഞ്ചായത്തിലെ 15 (വേങ്ങൂർ), 16 (പന്നിമുണ്ട) രണ്ട് വർഡുകൾ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചത്. ഇദ്ദേഹത്തിെൻറ മീനങ്ങാടി അമ്പലപ്പടിയിലെ സ്ഥാപനം അടപ്പിച്ചു. മീനങ്ങാടിയിൽ സന്ദർശനം നടത്തിയ ഹോട്ടൽ, പച്ചക്കറി കട, ചിക്കൻ സ്റ്റാൾ, മൊബൈൽ കട എന്നിവയും അടപ്പിച്ചിട്ടുണ്ട്.
മുൻകരുതലിെൻറ ഭാഗമായി ഇവിടങ്ങളിലെ ജീവനക്കാരെ ഹോം ക്വാറൻറീനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. കൂടാതെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരും ഹോം ക്വാറൻറീനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.