തിരുവനന്തപുരം: പെരുമ്പാവൂർ എം.എൽ.എ എൽദോസ് പരാതിക്കാരിയെ ആക്രമിച്ചെന്ന കേസില്‍ അഭിഭാഷകർ ഉൾപ്പെടെ നാലുപേരെക്കൂടി പൊലീസ് പ്രതിചേര്‍ത്തു. മൂന്ന് അഭിഭാഷകരെയും ഓൺലൈൻ മാധ്യമ പ്രവർത്തകനെയുമാണ് പ്രതി ചേര്‍ത്തതെന്ന് അന്വേഷണസംഘം തിരുവനന്തപുരം ഏഴാം അഡീ. സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അഭിഭാഷകരായ അലക്സ്, സുധീർ, ജോസ്, ഓൺലൈൻ മാധ്യമ പ്രവർത്തകൻ രാഗം രാധാകൃഷ്ണന് എന്നിവരാണിവർ.
വഞ്ചിയൂരിലെ അഭിഭാഷകരുടെ ഓഫിസിൽ വെച്ച് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്നും തന്നെ മർദിച്ചെന്നുമുള്ള പരാതിക്കാരിയുടെ മൊഴിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽനിന്ന് പിന്മാറാനായി കൃത്രിമരേഖ ചമയ്ക്കൽ, മർദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എൽദോസിനെതിരെ വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസിലാണ് നാലുപേരെക്കൂടി പ്രതി ചേര്‍ത്തത്. കേസിൽ എൽദോസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പറയുന്നത് കോടതി 31ലേക്ക് മാറ്റി.
വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിക്കാത്തത് കോടതിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. പിന്നീടാണ് രൈകംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം, ഇത് കള്ളക്കേസാണെന്ന് പ്രതി ചേർക്കപ്പെട്ട അഭിഭാഷകൻ സുധീർ ആരോപിച്ചു. ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ച ശേഷമാണ് എൽദോസിനെതിരെ മറ്റൊരു കേസെടുത്തത്. പരാതിക്കാരി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും അഭിഭാഷകർക്കെതിരെ പരാതിയില്ല. എൽദോസിന്റെ വക്കാലത്തുള്ളതിനാലാണ് സ്ത്രീയുമായി സംസാരിച്ചതെന്നും സുധീർ പറയുന്നു.
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുമായി അന്വേഷണസംഘം പേട്ടയിൽ പരാതിക്കാരിയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തി. തന്നെ പലയിടങ്ങളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും കോവളത്തും ഈ വീട്ടിലും വെച്ച് മർദിച്ചെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. അതിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.