ആലുവ: മണപ്പുറത്തെ ശിവരാത്രി ബലിതര്‍പ്പണത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഏർപ്പെടുത്തും. ഒരേസമയം 1000 പേർ ബലിയിടുന്ന തരത്തിലായിരിക്കും നിയന്ത്രണം. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. ദേവസ്വം ബോര്‍ഡ് വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് കൂടുതൽ നിയന്ത്രണങ്ങളോടെ ബലിതർപ്പണം നടത്താൻ ധാരണയായത്. 200 പേരടങ്ങുന്ന അഞ്ച്ഗ്രൂപ്പായി തിരിച്ച് ഒരേസമയം 1000 പേരെ പെരിയാറിൻതീരത്ത് ബലിയിടാൻ അനുവദിക്കാനാണ് തീരുമാനം.
ശിവരാത്രി പിറ്റേന്നായ 12ന് പുലര്‍ച്ച നാലുമുതല്‍ ഉച്ചക്ക് 12വരെ മാത്രമായിരിക്കും ബലിതര്‍പ്പണത്തിന് അനുവാദം നല്‍കുക. കറുത്തവാവിനും ഇതേസമയം അനുവദിക്കും. ദേവസ്വം ബോർഡിെൻറ സൈറ്റിൽ ഓൺലൈനായി മാർച്ച് 10 വരെ ബുക്ക് ചെയ്യാം.
പതിവിന് വിപരീതമായി ആലുവ നഗരസഭയുടെ വാണിജ്യമേള ഉണ്ടാകില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു. രാത്രിയില്‍ മണപ്പുറത്ത് തങ്ങാന്‍ ആെരയും അനുവദിക്കില്ല. കെ.എസ്.ആർ.ടി.സി ബസുകളുടെ സേവനം 12ന് പുലർച്ച നാലുമുതൽ ആരംഭിക്കും. പറവൂർ, അങ്കമാലി, ചാലക്കുടി, പെരുമ്പാവൂർ മേഖലകളിൽനിന്നാണ് ബസുകൾ പ്രേത്യകമായി ഉണ്ടാവുക.
ആലുവ ബാലഭദ്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിൽ കമീഷണർ ബി.എസ്. തിരുമേനി, ദേവസ്വം ബോർഡ് അംഗങ്ങളായ പി.എം. തങ്കപ്പൻ, കെ.എസ്. രവി, നഗരസഭ കൗൺസിലർ കെ.വി. സരള, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ആലുവ: കോവിഡ് മാനദണ്ഡം പാലിച്ച് ആലുവ അദ്വൈതാശ്രമത്തിൽ ശിവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് 97ാമത് സർവമത സമ്മേളനവും ബലിതർപ്പണ ചടങ്ങുകളും നടക്കും. മറ്റ് സമ്മേളനങ്ങളെല്ലാം ഒഴിവാക്കിയെന്ന് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അറിയിച്ചു. മാർച്ച് 11, 12 തീയതികളിലാണ് പരിപാടി. 11ന് രാവിലെ എട്ടിന് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പതാക ഉയർത്തും.
തുടർന്ന് ഗുരുമണ്ഡപത്തിൽ ഗുരുദേവ കൃതികളുടെ ആലാപനവും സത്സംഗവും നടത്തും. വൈകീട്ട് ആറിന് നടക്കുന്ന സർവമത സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമൻ വിശിഷ്ടാതിഥിയായിരിക്കും. ഫാ. ടി. സാമുവൽ നെറ്റിയാടൻ, ശിഹാബുദ്ദീൻ ഫൈസി, പണ്ഡിറ്റ് പ്രകാശ്ഭായ്, സ്വാമി നിഗമാനന്ദപുരി, അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ എന്നിവർ സംസാരിക്കും. രാത്രി പത്തുമുതൽ ബലിതർപ്പണം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.