തിരുവനന്തപുരം: കോവിഡ്-19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ തന്നെ തുടരു കയാണ് സുരക്ഷിതമെന്നും രോഗവ്യാപന വ്യാപ്തി കുറയുന്ന സാഹചര്യത്തിൽ മാത്രമേ തിരികെ പ്പോകാൻ ആഗ്രഹിക്കുന്നുള്ളൂവെന്നും വ്യക്തമാക്കി അമേരിക്കൻ പൗരൻ. വിദേശത്തുള്ള അമേരിക്കന്‍ പൗരന്മാർക്ക് തിരികെ നാട്ടിലെത്താൻ സാഹചര്യമൊരുക്കുന്ന സംവിധാനത്തിെൻറ ഇ-മെയിൽ സന്ദേശത്തിനുള്ള മറുപടിയിലാണ് അമേരിക്കൻ പൗരനായ നികോ താനിപ്പോൾ അങ്ങോട്ടില്ലെന്ന് വ്യക്തമാക്കുന്നത്.
അമേരിക്കയിൽ കോവിഡ് മരണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇവിടുത്തെ ചികിത്സയിൽ രോഗമുക്തി നേടിയ നികോയുടെ ഇൗ മുൻകരുതൽ. ‘മടങ്ങിപ്പോകാൻ സഹായം നിർദേശിച്ചുള്ള ഇ-മെയിൽ ലഭിച്ചപ്പോൾ തന്നെ ഞാൻ ഒരു കാര്യം തീരുമാനിച്ചു, ഇന്ത്യയിൽ, കേരളത്തിൽ തന്നെ തുടരുന്നതാണ് എന്നെ സംബന്ധിച്ച് സുരക്ഷിതം. ഇവിടെ എനിക്ക് ധാരാളം സുഹൃത്തുക്കളെ ലഭിച്ചു. മുന്നോട്ടുള്ള ഓരോ ചുവടുവെപ്പിലും ഞാൻ സുരക്ഷിതനായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഈ പകർച്ചവ്യാധിയുടെ വ്യാപനം അവസാനിക്കുന്നതുവരെ ഇവിടമാണ് സുരക്ഷിതമെന്ന് കരുതുന്നു. ഏറ്റവും സുരക്ഷിതമായ കൈകളിലാണ് ഞാനെന്ന് ഉറപ്പുണ്ട്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണക്കും ഒരുപാട് നന്ദി’ -നികോ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.