പത്തനംതിട്ട: കെ. സുരേന്ദ്രന് ബി.ജെ.പിയുടെയോ എന്‍.ഡി.എയുടെയോ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ വിശ്വാസികളുടെയും സ ്ഥാനാർഥിയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പത്തനംതിട്ടയില്‍ നടന്ന റോഡ് ഷോക്ക് ശേഷം റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സുരേന്ദ്രെൻറ സ്ഥാനാർഥിത്വം ഒരു നിയോഗമാണ്. ശബരിമല അയ്യപ്പനുവേണ്ടി വോട്ട് അഭ്യർഥിക്കാനാണ് താന്‍ ഇവിടെയെത്തിയത്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശബരിമലയില്‍ കാട്ടിക്കൂട്ടിയത് ഒരു വിശ്വാസിക്കും ക്ഷമിക്കാന്‍ കഴിയുന്നതല്ല. 5000 അയ്യപ്പഭക്തരെയാണ് ജയിലിലടച്ചത്. അവര്‍ എന്തുതെറ്റാണ് ചെയ്തത്. 2000 പേര്‍ക്ക് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്. ബാക്കിയുള്ള പ്രിയസഹോദരങ്ങള്‍ ഇപ്പോഴും ജയിലറക്കുള്ളിലാണ്. ഇത് പൊറുക്കാന്‍ കഴിയുന്നതല്ല. ഇതിനെതിരെ ജനം പ്രതികരിക്കും. ശബരിമല തീർഥാടനം സുഗമമാക്കാന്‍ ഉതകുന്ന മാര്‍ഗങ്ങള്‍ ആരായുമെന്നും അദ്ദേഹം പറഞ്ഞു.
മഴ; റോഡ് ഷോ പാതിവഴിയിൽ അവസാനിപ്പിച്ചു
പത്തനംതിട്ട: പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രെൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ റോഷ് ഷോ മഴയിൽ കുതിർന്നു. ഇതേ തുടർന്ന് അദ്ദേഹത്തിന് പ്രധാന സ്റ്റേജിലെത്താനായില്ല. തുടർന്ന് അബാൻ ജങ്ഷനിൽ, ഒരുമിനിറ്റ് മാത്രം പ്രസംഗിച്ച് മടങ്ങി.
വൈകീട്ട് മൂേന്നാടെ റോഡ് ഷോ ആരംഭിക്കുമെന്ന് പറെഞ്ഞങ്കിലും തുടങ്ങിയത് നാലുമണി കഴിഞ്ഞാണ്. ഏകദേശം ഒന്നര കിലോമീറ്ററായിരുന്നു റോഡ് േഷാ നിശ്ചയിച്ചിരുന്നത്. സ്വീകരണം ഏറ്റുവാങ്ങി വരുന്നതിനിടെ സെൻട്രൽ ജങ്ഷൻ പിന്നിട്ടതോടെ മഴ തുടങ്ങി. ഇതിൽ അമിത് ഷാ ഉൾപ്പെടെ നേതാക്കളെല്ലാം നനഞ്ഞ് കുതിർന്നു. തുടർന്ന് നേരേത്ത നിശ്ചയിച്ച, പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്താതെ അബാൻ ജങ്ഷനിൽ സമ്മേളനം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
പ്രതികൂല കാലാവസ്ഥെയ തുടർന്ന് ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷൻ അമിത് ഷായുടെ ആലപ്പുഴ സന്ദർശനവും നടന്നില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.