മുകേഷിന് വോട്ട് ചെയ്തത് 'അമ്മ'യുടെ കാര്യങ്ങള്‍ നിറവേറ്റാനല്ല -എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍

കൊല്ലം: അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല ജനങ്ങള്‍ മുകേഷിന് വോട്ട് ചെയ്തതെന്ന് എല്‍.ഡി.എഫ് കൊല്ലം ജില്ല കണ്‍വീനര്‍ എന്‍. അനിരുദ്ധന്‍. നടൻ ദിലീപിന് അനുകൂലമായ നിലപാട് കേസന്വേഷണത്തെ ബാധിക്കും. ഒരു ജനപ്രതിനിധി ഒരിക്കലും അന്വേഷണത്തിലിരിക്കുന്ന കേസിനെപ്പറ്റി പരസ്യമായി പ്രതികരിക്കരുത്. അന്വേഷണം ആര്‍ക്കെതിരെ നടക്കുന്നുവോ അയാള്‍ കുറ്റക്കാരനല്ലെന്ന് പറയുന്നത് ശരിയല്ല.

അമ്മയുടെ തീരുമാനം അനുസരിച്ച് ദിലീപ് കുറ്റക്കാരനല്ലെന്ന് ഇപ്പോഴെ വിധിച്ചാല്‍ പിന്നെ പൊലീസും കോടതിയും വേണ്ടല്ലോ എന്നും അവരങ്ങ് വിധിച്ചാല്‍ മതിയല്ലോ എന്നും അനിരുദ്ധന്‍ ചോദിച്ചു. അമ്മയുടെ മെംബറാണ് താന്‍, അതുകൊണ്ട് അമ്മ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ചേ പ്രവര്‍ത്തിക്കുവെന്നു പറഞ്ഞാല്‍ ഒരു ജനപ്രതിനിധിയാകാന്‍ സാധിക്കില്ലെന്നും അനിരുദ്ധൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - amma issues actor mukesh kollam district ldf convener kerala news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.