തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തൃശൂർ: തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

വിദ്യാർഥി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യമായാണ് തൃശ്ശൂരിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്.

നേരത്തെ, കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തി​ക്കോ​ടി സ്വ​ദേ​ശി​യാ​യ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടിട്ടുണ്ട്. കു​ട്ടി​യെ ഐ.​സി.​യു​വി​ൽ ​നി​ന്ന് മാ​റ്റി.

20 ദി​വ​സ​മാ​ണ് രോ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ്. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ട് 10 ദി​വ​സം ക​ഴി​ഞ്ഞു. 10 ദി​വ​സം കൂ​ടി ക​ഴി​ഞ്ഞേ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ക​യു​ള്ളൂ. ഇ​തി​നി​ടെ സാ​മ്പ്ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കും. ഇ​ത് നെ​ഗ​റ്റി​വ് ആ​യാ​ലേ രോ​ഗാ​വ​സ്ഥ ത​ര​ണം ചെ​യ്തു എ​ന്ന് പ​റ​യാ​നാ​വൂ എ​ന്നും ഡോ. ​റ​ഊ​ഫ് അ​റി​യി​ച്ചു.

തി​ക്കോ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​യ്യോ​ളി പ​ള്ളി​ക്ക​ര​യി​ലെ കു​ള​ത്തി​ൽ കു​ളി​ച്ച ​ശേ​ഷ​മാ​ണ് കു​ട്ടി​ക്ക് പ​നി പി​ടി​പെ​ട്ട​ത്.

Tags:    
News Summary - Amoebic encephalitis has also been confirmed in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.