കോഴിക്കോട്: പകല്‍ ഡി.വൈ.എഫ്.ഐയും രാത്രി പോപുലര്‍ ഫ്രണ്ടുകാരനുമാണ് സ്പീക്കര്‍ എ.എൻ. ഷംസീറെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മഹിള മോർച്ച സംസ്ഥാന സമിതി യോഗത്തിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഇവനൊക്കെ കണ്ടാമൃഗത്തേക്കാള്‍ വലിയ തൊലിക്കട്ടിയാണ്. ഇവന്‍ 30 ദിവസം നോമ്പെടുത്ത്, എല്ലാ വെള്ളിയാഴ്ചയും പള്ളിയില്‍ പോയി, മുട്ടിന് മീതെ മുണ്ടുടുത്ത് ഹിന്ദുക്കളെ അധിക്ഷേപിക്കുകയാണ്. ഷംസീര്‍ മടമ്പിന് മുകളിലായി ഇടത്തോട് മുണ്ടുടുക്കുന്ന തികഞ്ഞ വിശ്വാസിയാണ്. നാഴികക്ക് നാല്‍പത് വട്ടം ഇവിടത്തെ മൗലൂദ് നടത്തുന്ന ആളുകള്‍ക്കൊപ്പമാണ് ഷംസീര്‍ പോയി ഇരിക്കുന്നത്.
നിങ്ങള്‍ വിശ്വാസിയാണോ അല്ലേ എന്ന ചോദ്യത്തിന് ഷംസീര്‍ മറുപടി പറഞ്ഞിട്ടില്ല. ഇത് ഒരു യുക്തിവാദി പറഞ്ഞാല്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തും. എന്‍.എസ്.എസ് ഒറ്റക്കല്ല. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, ധീവരസഭ തുടങ്ങിയ എല്ലാ സമുദായ സംഘടനകളുമായി ചേര്‍ന്ന് ബി.ജെ.പി പ്രതിഷേധം നടത്തും.
സ്പീക്കറുടെ ഗണപതി അവഹേളനത്തിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കണം. ഒരു മതനിരപേക്ഷ സമൂഹത്തില്‍ ഇത്തരമൊരു പ്രസ്താവന നടത്താന്‍ ആരാണ് ഷംസീറിനെ ചുമതലപ്പെടുത്തിയത് എന്ന് മുഖ്യമന്ത്രി പറയണം. ഷംസീറിനെ നിയന്ത്രിക്കാന്‍ പിണറായി വിജയന്‍ തയാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.