വിശ്വാസം സംരക്ഷിക്കാൻ തെരുവിൽ അടിയേറ്റവരാണ് എ.കെ.ജിയും ഇ.എം.എസും കൃഷ്ണപിള്ളയും -എ.എൻ ഷംസീർ

കണ്ണൂർ: വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ തെരുവിൽ അടിയേറ്റവരാണ് കമ്യൂണിസ്റ്റുകാരെന്ന് സ്പീക്കർ എ.എൻ ഷംസീർ. വെറുപ്പിന്‍റെ പ്രചാരകർ തങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം പഠിച്ചാൽ മതി എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ ഈ നാട് തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ബാലസംഘം പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ.

വിശ്വാസികൾക്കെതിരാണ് ഞങ്ങളെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ? വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ തെരുവിൽ അടിയേറ്റവരുടെ പേര് എ.കെ.ജിയും ഇ.എം.എസും കൃഷ്ണപിള്ളയും എന്നായിരുന്നു. അവരാരും ഇപ്പോൾ വിശ്വാസ സംരക്ഷകന്മാരായി മേനിപറഞ്ഞ് നടക്കുന്നവരുടെ ആളുകളായിരുന്നില്ലല്ലോ -ഷംസീർ പറഞ്ഞു.

വെറുപ്പിന്‍റെ പ്രചാരകന്മാരായി രാജ്യത്തെമ്പാടും സഞ്ചരിക്കുന്നവർ ഈ സംസ്ഥാനത്തും വെറുപ്പിന്‍റെ പ്രചാരകന്മാരായി മാറാൻ ശ്രമിക്കുന്നു. തങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം പഠിച്ചാൽ മതി എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ ഈ നാട് തയാറല്ല. അത്തരം ശ്രമം നടക്കുമ്പോൾ ഞങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കും, അതിനെന്തെല്ലാം വില കൊടുക്കേണ്ടി വന്നാലും -അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - AN shamseer speech at Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.