തിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ മയക്കുമരുന്ന് ലഹരിയിൽ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ നാല ് പ്രതികളെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിഷ്ണുരാജ്, കിരൺ കൃഷ്ണൻ, വിനീഷ് രാജ്, മു ഹമ്മദ് റോഷൻ എന്നീ പ്രതികളെയാണ് മൂന്നു ദിവസേത്തക്ക് പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടുകൊടുത്തത്. കഴ ിഞ്ഞദിവസം പിടിയിലായ 10ാം പ്രതി സുമേഷിനെ ഏപ്രിൽ എട്ട് വരെ കോടതി റിമാൻഡ് ചെയ്‌തു.
കരമന സി.െഎ കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അേപക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ദീപ മോഹൻ അംഗീകരിക്കുകയായിരുന്നു. 14 പ്രതികളുള്ള കേസിൽ മറ്റ് 10 പ്രതികളും റിമാൻഡിലാണ്. ഇൗമാസം 12 നാണ് കൊഞ്ചിറവിള സ്വദേശിയായ അനന്തു ഗിരീഷിനെ പ്രതികളുൾപ്പെട്ട സംഘം തട്ടിക്കൊണ്ടുപോയി കൈമനത്തിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.
കൊഞ്ചിറവിള ക്ഷേത്രോത്സവത്തിനിടെ മുഖ്യപ്രതിയുടെ സഹോദരനെ അനന്തുവിെൻറ സംഘം മർദിച്ചതിലുള്ള വൈരാഗ്യം മൂലം ആസൂത്രണം ചെയ്ത കൊലപാതകമാണ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. 13 പ്രതികളെ ദിവസങ്ങൾക്കുള്ളിൽതന്നെ പൊലീസ് പിടികൂടിയിരുന്നെങ്കിലും മറ്റൊരു പ്രതിയായ സുമേഷ് ഒളിവിലായിരുന്നു. സുമേഷ് സംസ്ഥാനം വിെട്ടന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ, സുമേഷ് ജില്ലയുടെ അതിർത്തിയിൽതന്നെ ഒളിവിൽ താമസിക്കുകയായിരുന്നത്രേ. കൈയിലുണ്ടായിരുന്ന പണം തീർന്നതിനെ തുടർന്ന് കഴിഞ്ഞദിവസം വീട്ടിലെത്തിയ സുമേഷിനെ അറസ്റ്റ് ചെയ്യുകയായിരുെന്നന്ന് പൊലീസ് അവകാശപ്പെടുന്നു.
എന്നാൽ, സുമേഷ് കരമന പൊലീസിൽ കീഴടങ്ങുകയായിരുന്നെന്നും പറയപ്പെടുന്നു. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ കൈമനത്ത് കൊലപാതകം നടന്ന സ്ഥലത്തും ഒളിവിൽ താമസിച്ചിരുന്ന പൂവാറിലെ കേന്ദ്രത്തിലുൾപ്പെടെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.