തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സി.പി.എം നേതാവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍റെ സംസ്കാരം ഇന്ന് ശാന്തി കവാടത്തിൽ. രാവിലെ മൃതദേഹം ചിറയിൻകീഴിലുള്ള വസതിയിൽ നിന്ന് എ.കെ.ജി സെന്‍ററിൽ എത്തിക്കും. 11 മണി മുതലാണ് എ.കെ.ജി സെന്‍ററിലെ പൊതുദർശനം.
തുടർന്ന് ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിന് വെക്കും. ശേഷം വൈകീട്ട് അഞ്ചിന് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ടായിരുന്നു ആനത്തലവട്ടം ആനന്ദന്‍റെ അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.