തൊഴിലാളി വർഗത്തിനുവേണ്ടി സമ്പൂർണമായി ജീവിതം സമർപ്പിച്ച, അവർക്കിടയിൽ ജീവിച്ച ഉത്തമനായ നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ. തൊഴിലാളികളുടെ ആവശ്യങ്ങളെക്കുറിച്ചുള്ള അടിയുറച്ച ബോധ്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലെ വഴികാട്ടി. ദുരിതജീവിതം നയിച്ചിരുന്ന കയർ തൊഴിലാളികളുടെ അന്തസ്സും അഭിമാനവും ഉയർത്തുന്ന നിസ്തുല പ്രവർത്തനമാണ് ട്രേഡ് യൂനിയൻ പ്രവർത്തനങ്ങളിലെ ആനത്തലവട്ടത്തിന്റെ ശ്രദ്ധേയമായ സംഭാവനകളിലൊന്ന്.
തുടർന്ന് തെക്കൻ കേരളത്തിലാകെ പരമ്പരാഗത തൊഴിലാളികളുടെ നേതൃനിരയിലേക്ക് സഖാവ് ഉയർന്നുവന്നു. ഇടതു സർക്കാറുകൾ തൊഴിലാളി വർഗത്തിന്റെയും സാധാരണ ജനങ്ങളുടെയും സമരങ്ങളിൽ നിന്നുണ്ടാകുന്നതാണെന്ന ബോധ്യത്തിൽ അവർക്കുവേണ്ടി ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നത് അദ്ദേഹത്തിന്റെ പ്രകൃതമായിരുന്നു. ട്രാൻസ്പോർട്ട് തൊഴിലാളികളുടെ സമകാലീന പ്രശ്നങ്ങളോടുള്ള ആനത്തലവട്ടത്തിന്റെ സമീപനം ശ്രദ്ധിക്കാത്തവരുണ്ടാകില്ല.
സി.പി.എമ്മിന്റെ മുതിർന്ന നേതാവ് എന്ന നിലയിൽ ചാനൽ ചർച്ചകളിൽ ദൃഢവും വ്യക്തവുമായ അഭിപ്രായ പ്രകടനങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു. പൊതു പ്രവർത്തനത്തിൽ കമ്യൂണിസ്റ്റ് മൂല്യങ്ങൾ പൂർണമായും ഉയർത്തിപ്പിടിച്ച മികച്ച മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സഖാവിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
(സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.