അനില്‍ കെ. ആന്റണിയുടെ രാജി ആശയപരമായ അനിവാര്യത -ഷാഫി പറമ്പിൽ

പാലക്കാട്: അനില്‍ കെ. ആന്റണിയുടെ രാജി ആശയപരമായ അനിവാര്യതയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എൽ.എ. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തില്‍നിന്നുകൊണ്ട് അനിലിന്റേതുപോലുള്ള പരാമര്‍ശം നടത്താനാകില്ല. അത്തരം പ്രവണതകള്‍ ഇല്ലാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

മോദിയെ മരണത്തിന്റെ വ്യാപാരിയെന്ന് വിളിച്ച പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. ഇന്ത്യയുടെ പരമാധികാരം ശക്തമായ അടിത്തറയില്‍ കെട്ടിപ്പടുക്കപ്പെട്ടതാണ്. അതിന്റെ ഏക ചിഹ്നം നരേന്ദ്ര മോദിയാണെന്ന ചിന്ത യൂത്ത് കോണ്‍ഗ്രസിനില്ല. അതിനാല്‍ മോദിക്കെതിരായ വിമര്‍ശനങ്ങള്‍ ഇന്ത്യക്കെതിരായ വിമര്‍ശനങ്ങളാണെന്ന് ധരിക്കാന്‍ തയാറല്ല.

അന്നത്തെ ഗുജറാത്ത് ഭരണകൂടവും മുഖ്യമന്ത്രിയും കലാപം തടയുന്ന കാര്യത്തിൽ ബോധപൂർവമായ വീഴ്ച വരുത്തിയത് അന്നും ഇന്നും കോണ്‍ഗ്രസ് തുറന്നുപറഞ്ഞിട്ടുണ്ട്. പരമാധികാരം മോദിയാണെന്ന് ചിന്തിക്കുന്ന തരത്തിലുള്ള ഭക്തരെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Tags:    
News Summary - Anil K. Antony's Resignation Ideological Imperative -Shafi Parampil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.