കോട്ടയം: കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡറായി അനൂപ് ജേക്കബ് എം.എൽ.എയെ വീണ്ടും തെരഞ്ഞെടുത്തു. വാക്കനാട് രാധാകൃഷ്ണനാണ് പാർട്ടി ചെയർമാൻ. വർക്കിങ് ചെയർമാൻമാരായി എം.സി. സെബാസ്റ്റ്യൻ, ഡെയ്സി ജേക്കബ് എന്നിവരെയും കോട്ടയത്ത് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു.
ബാബു വലിയവീടൻ, പ്രഫ. ജോണി സെബാസ്റ്റ്യൻ, വി.ഡി. ജോസഫ് എന്നിവരാണ് വൈസ് ചെയർമാൻമാർ. സംഘടന ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയായി കെ.ആർ. ഗിരിജനെയും ജനറൽ സെക്രട്ടറിമാരായി രാജു പാണാലിക്കൽ, റെജി പി. ജോർജ്, ചിരട്ടക്കോണം സുരേഷ്, കരുമം സുന്ദരേശൻ, പി.എസ്. ജയിംസ്, കല്ലട ഫ്രാൻസിസ്, കോശി തുണ്ടുപറമ്പിൽ, സുനിൽ ഇടപ്പലക്കാട്ട്, അഡ്വ. പ്രേംസൺ മാഞ്ഞാമറ്റം, സി. വീരാൻകുട്ടി എന്നിവരെയും ട്രഷററായി വത്സൻ അത്തിക്കലിനെയും തെരഞ്ഞെടുത്തു.
151അംഗ സംസ്ഥാന സെക്രട്ടേറിയറ്റും 101 അംഗ സംസ്ഥാന വർക്കിങ് കമ്മിറ്റിയും 70 അംഗ സംസ്ഥാന ഹൈപവർ കമ്മിറ്റിക്കും യോഗം രൂപം നൽകി. പ്രഫ. കെ.സി. ജോർജ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പ്രതിനിധി സമ്മേളനം അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനവികാരം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.സി. സെബാസ്റ്റ്യൻ, ബാബു വലിയവീടൻ, കെ.ആർ. ഗിരിജൻ, പ്രഫ. ജോണി സെബാസ്റ്റ്യൻ, രാജു പാണാലിക്കൽ, റെജി ജോർജ്, ചിരട്ടക്കോണം സുരേഷ്, വത്സൻ അത്തിക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.