പാലാ ബിഷപ്പിന്​ പിന്തുണയുമായി അനൂപ് ജേക്കബ് എം.എൽ.എ

കോട്ടയം: വിവാദ പ്രസ്​താവന നടത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്​ പിന്തുണയുമായി അനൂപ് ജേക്കബ് എം.എൽ.എ. സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചതെന്നും ബിഷപ്പിന് എതിരെയുള്ള പ്രതിഷേധം അനാവശ്യമാണെന്നും അനൂപ് ജേക്കബ് ഫേസ്​ബുക്​ കുറിപ്പിൽ പറഞ്ഞു.

നർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നുമാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്​ കഴിഞ്ഞ ദിവസം വചന സന്ദേശത്തിൽ പറഞ്ഞത്​. ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗങ്ങളാണ് ഉപയോഗിക്കുന്നത് എന്നിവയെല്ലാമാണ് ബിഷപ്പിന്‍റെ ആരോപണങ്ങൾ.

എന്നാൽ, ഇതിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും എഴുത്തുകാരും വിവിധ സംഘടനകളും ക്രൈസ്​തവ മതനേതാക്കളും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. വിവിധ മതവിഭാഗങ്ങൾ സൗഹാർദത്തിൽ കഴിയുന്ന കേരളത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ്​ ബിഷപ്പി​േന്‍റതെന്നും ഇത്​ തള്ളിക്കളയണമെന്നും പ്രമുഖർ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ബി.ജെ.പി നേതാക്കളും പി.സി ജോർജും അടക്കമുള്ളവർ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ്​ കേരളാ കോൺഗ്രസ്സ് ജേക്കബ് വിഭാഗം നേതാവായ അനൂപ് ജേക്കബ് എം.എൽ.എയും പിന്തുണച്ച്​ രംഗത്തെത്തിയത്​.

അനൂപ്​ ജേക്കബിൻെറ ഫേസ്​ബുക്​ കുറിപ്പ്​:

പാലാ ബിഷപ്പിന് എതിരെയുള്ള പ്രതിഷേധം അനാവശ്യം.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവിന്റെ പ്രസ്താവന ഒരു സമുദായത്തിനും എതിരല്ല. സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ആശങ്കയാണ് അദ്ദേഹം പങ്കു വെച്ചത്. അത് തെറ്റായി വ്യാഖാനിച്ച്‌ പിതാവിനെതിരായി നടക്കുന്ന പ്രതിഷേധവും പ്രസ്താവനകളും അപലപനീയമാണ്.

അനൂപ് ജേക്കബ് MLA

ലീഡർ, കേരളാ കോൺഗ്രസ്സ് (ജേക്കബ് )

Tags:    
News Summary - Anoop Jacob MLA supports Pala Bishop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.