മൂവാറ്റുപുഴ: റേഷന്‍ കട ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും കട നടത്തുന്നയാളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുമുള്ള ജില്ലാ സപൈ്ള ഓഫിസറുടെ ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി അനൂപ് ജേക്കബ് എം.എല്‍.എക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. തൊടുപുഴ താലൂക്ക് സപൈ്ള ഓഫിസര്‍ ടി.എസ്. സശീന്ദ്രബാബു, റേഷന്‍ കടയുടമ സെയ്തുമുഹമ്മദ് എന്നിവരെ പ്രതി ചേര്‍ക്കണമെന്നും നിര്‍ദേശമുണ്ട്.
തൊടുപുഴ അറക്കുളം മൂലമറ്റം വടക്കന്‍തോട്ടത്തില്‍ അഗസ്തിയാണ് ഹരജിക്കാരന്‍. ഉടുമ്പന്നൂരിലെ റേഷന്‍ കടയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് കൊടുക്കാനുള്ള അരിയില്‍ കുറവുള്ളതായി കണ്ടത്തെിയിരുന്നു. തുടര്‍ന്ന് ജില്ല സപൈ്ള ഓഫിസര്‍ 2016 ജനുവരിയില്‍ റേഷന്‍ കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് അടുത്തുള്ള കടയുമായി യോജിപ്പിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, കടയുടമയില്‍നിന്ന് ലഭിച്ച പരാതിയില്‍ മുന്‍ മന്ത്രി അനൂപ് ജേക്കബ് നടപടികള്‍ സ്റ്റേ ചെയ്തു. സംസ്ഥാന അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടത്തെിയ കാര്യങ്ങള്‍ മുന്‍മന്ത്രി അറിഞ്ഞില്ളെന്ന് പറയാന്‍ കഴിയില്ളെന്നും കാര്യങ്ങള്‍ വേണ്ട രീതിയില്‍ മന്ത്രിയുടെ ഓഫിസ് വിലയിരുത്തിയില്ളെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.