കൊച്ചി: റേഷന്‍കടക്ക് ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് അധികാര ദുര്‍വിനിയോഗം നടത്തിയതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ളെന്ന് വിജിലന്‍സ് ഹൈകോടതിയില്‍. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ് പ്രകാരം ഇടുക്കി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനൂപ് ജേക്കബ് നല്‍കിയ ഹരജിയിലാണ് വിജിലന്‍സിന്‍െറ വിശദീകരണം.
2015 ഒക്ടോബര്‍ 14ന് ഇടുക്കി ജില്ലയില്‍ ഭക്ഷ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് ഒരു റേഷന്‍കടയുടെ ലൈസന്‍സ് ജില്ല സപൈ്ള ഓഫിസര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, മന്ത്രി ഇടപെട്ട് സപൈ്ള ഓഫിസറുടെ ഉത്തരവ് റദ്ദാക്കി റേഷന്‍ കടക്ക് വീണ്ടും അനുമതി നല്‍കി. ഇതിനെതിരെ മൂലമറ്റം സ്വദേശി വി.ഒ. അഗസ്തി വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്നാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നാണ ്അനൂപ് ഹരജി നല്‍കിയത്.
കേസിലെ തുടര്‍ നടപടികള്‍ കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. കേസില്‍ ഇതുവരെ എട്ട് സാക്ഷികളുടെ മൊഴിയെടുത്തതായി ഇടുക്കി വിജിലന്‍സ് ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ് ഹൈകോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നു. ഏഴു രേഖകളും കണ്ടെടുത്തു. ഇതുവരെ ലഭിച്ച മൊഴികളും രേഖകളും അനൂപ് ജേക്കബിന്‍െറ പങ്ക് തെളിയിക്കാന്‍ പര്യാപ്തമല്ളെന്നാണ് പത്രികയില്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.