അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ന​വ​ജാ​ത ശി​ശു മ​രി​ച്ചു. ഷോ​ള​യൂ​ർ കൂ​ത്താ​ഡി​ചാ​ള ഊ​രി​ലെ സ​ജി​ത-​ഷാ​ജി ദ​മ്പ​തി​ക​ളു​ടെ പെ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഈ ​വ​ർ​ഷം അ​ട്ട​പ്പാ​ടി​യി​ൽ ആ​റാ​മ​ത്തെ ന​വ​ജാ​ത ശി​ശു മ​ര​ണ​മാ​ണി​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 10ന് ​തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രു​ന്നു പ്ര​സ​വം. രാ​ത്രി 11ഓ​ടെ കു​ഞ്ഞ് മ​രി​ച്ചു. കു​ഞ്ഞി​ന് 700 ഗ്രാം ​തൂ​ക്ക​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം നി​ര​വ​ധി ശി​ശു​മ​ര​ണ​ങ്ങ​ളു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​രോ​ഗ്യ മ​ന്ത്രി നേ​രി​ട്ട് അ​ട്ട​പ്പാ​ടി​യി​ലെ​ത്തി കാ​ര്യ​ങ്ങ​ള്‍ ആ​രാ​ഞ്ഞി​രു​ന്നു.

തു​ട​ര്‍ന്ന് അ​ട്ട​പ്പാ​ടി ട്രൈ​ബ​ല്‍ ഹെ​ല്‍ത്ത് ആ​ശു​പ​ത്രി​യി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യെ​ങ്കി​ലും ശി​ശു​മ​ര​ണം തു​ട​ര്‍ക്ക​ഥ​യാ​വു​ക​യാ​ണ്.

Tags:    
News Summary - Another newborn death in Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.