കോട്ടയം: സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി "സിൽവർ ലൈൻ ഒരു ദുരന്ത പാത "എന്ന പേരിൽ പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു. പത്തനംതിട്ട എം.പി ആന്റോ ആന്റണിക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചു. പഠനരേഖ കേന്ദ്ര റെയിൽ മന്ത്രിക്കും മറ്റ് ഉന്നതാധികാരികൾക്കും നൽകി അനന്തര നടപടി സ്വീകരിക്കമെന്ന് എം.പി അറിയിച്ചു.
"സിൽവർലൈൻ ദുരന്ത പാത ജനപ്രതിനിധികൾ സമക്ഷം" എന്ന പേരിൽ സംസ്ഥാന അടിസ്ഥാനത്തിൽ ഒരു പ്രചരണ പരിപാടി ആരംഭിക്കാൻ സംസ്ഥാന സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് "സിൽവർ ലൈൻ ഒരു ദുരന്ത പാത "എന്ന പേരിൽ ഒരു പഠന റിപ്പോർട്ട് സംസ്ഥാനക്കമ്മിറ്റി പുറത്തിറക്കിയത്. സംസ്ഥാനത്തെ എം.പിമാർ എം.എൽ എ മാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾക്കു നല്കികൊണ്ടുള്ള പ്രചരണ പരിപാടിക്ക് ഇന്ന് തുടക്കം കുറിച്ചു.
കോട്ടയം മാടപ്പള്ളി സ്ഥിരം സമര പന്തലിൽ നടന്ന് ചടങ്ങിൽ സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ സംസ്ഥാന രക്ഷാധികാരി കെ.ശൈവപ്രസാദ്, ജോസഫ് എം. പുതുശേരി, ബാബു കുട്ടൻ ചിറ, വി.ജെ ലാലി, മിനി കെ. ഫിലിപ്പ് എന്നിവരും പങ്കെടുത്തു.
കേരള സമൂഹത്തിനും പരിസ്ഥിതിക്കും നിർദിഷ്ട കെ റെയിൽ സിൽവർ ലൈൻ റെയിൽപ്പാതയുടെ നിർമിതി വരുത്തി വെക്കാവുന്ന ആഘാതങ്ങൾ സംബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത് ഉൾപ്പടെയുള്ള വിവിധ ഏൻസികളും, സതേൺ റെയിൽവേ അധികൃതരും, നീതി ആയോഗും നടത്തിയ പഠനം ഗൗരവതരമായി കണക്കിലെടുക്കാതെയും വിശകലനം ചെയ്യാതെയും ഡി.പി.ആറിന് കേന്ദ്ര സർക്കാരിന്റെ അനുമതി നേടിയെടുക്കാൻ അണിയറ നീക്കം നടക്കുന്നുണ്ട്.
സിൽവർ ലൈൻ ആരംഭിക്കുന്ന തിരുവനന്തപുരം മുതൽ മുരുക്കുമ്പുഴ വരെയും, തിരൂർ മുതൽ കാസർകോടുവരെയുമുള്ള 185 ഹെക്ടർ റെയിൽവെ ഭൂമി സതേൺ റെയിൽവെ അധികൃതരെ സമ്മർദത്തിലാക്കി കൈക്കലാക്കാനുള്ള ശ്രമം നടന്നു വരുന്നതിന്റെ സൂചനകളും പുറത്തുവന്നു. അതിനാലാണ് ഈ വിനാശ പദ്ധതിക്കെതിരെ പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.