ഇന്ത്യയിൽ സിനിമയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്ന് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ദേശീയതയോ കേവലമായ ആക്ഷേപ ഹാസ്യമോ ആണ് സിനിമക്ക് പ്രമേയമാക്കുന്നതെന്നും രാഷ്ട്രീയ വിഷയങ്ങൾ സത്യസന്ധമായി അവതരിപ്പിക്കാൻ വർത്തമാനകാലത്തെ സംവിധായകർ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ തലത്തിൽ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതിയെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് അംഗീകാരം നൽകുന്ന നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോൾ, ജി. പി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.