തൃശൂർ: കലോത്സവത്തിെൻറ താളം തെറ്റിക്കുന്ന അപ്പീലുകളുടെ പ്രവാഹത്തിന് ഇക്കുറി കുറവുണ്ടാകുമോ? ഏവരുടെയും ചോദ്യം ഇതാണ്. അപ്പീൽ പ്രവാഹം കുറക്കണമെന്നും അതിനാവശ്യമായ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്്.
വെള്ളിയാഴ്ച ഹൈകോടതി ഉത്തരവ് പ്രതീക്ഷിച്ചിരിക്കുകയാണ് സംഘാടകർ. കഴിഞ്ഞ തവണ 2,500 മത്സരാർഥികളാണ് അപ്പീൽ വഴി എത്തിയത്.
ഇക്കുറി 8,954 മത്സരാർഥികളാണ് ഇതുവരെയുള്ളത്. അപ്പീൽ കൂടി കണക്കിലെടുത്ത് മത്സരാർഥികളുടെ എണ്ണം 12,000 ആയി ഉയരുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. കോടതിയെ കൂടാതെ ബാലാവകാശ കമീഷൻ, ലോകായുക്ത എന്നീ സ്ഥാപനങ്ങളിൽ നിന്നും കുട്ടികൾ അപ്പീൽ നേടാറുണ്ട്. മത്സരത്തിെൻറ അവസാന ഘട്ടത്തിൽ പോലും അപ്പീലുമായി കുട്ടികൾ എത്തിയതാണ് മുൻ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.