ജസ്റ്റിസ് മണികുമാറിന്റെ നിയമനം: സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമീഷനായി നിയമിച്ചത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉദ്ദിഷ്ട കാര്യങ്ങൾക്കുള്ള ഉപകാരസ്മരണയാണ് ഈ നിയമനം.

താൻ പ്രതിപക്ഷ നേതാവായിരിക്കെ ഒന്നാം പിണറായി സർക്കാരിന്റെ അഴിമതി അന്വേഷിക്കാനുള്ള തന്റെ നിരവധി പെറ്റിഷനുകളിൽ തീരുമാനമെടുക്കാതെ അതിന്റെ മുകളിൽ അടയിരുന്നയാളാണ് ജസ്റ്റിസ് മണികുമാർ.

സ്പിഗ്ളർ, ബ്രൂവറി, പമ്പാ മണൽക്കടത്ത്, ബെവ്കോ ആപ്പ് തുടങ്ങി വയിലെല്ലാം തീരുമാനമെടക്കാതെ സർക്കാരിനെ സഹായിച്ചയാളാണ് അദേഹം. എന്നിട്ടും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നടത്തിയ നിരന്തര പോരാട്ടം കാരണം സർക്കാരിന് ഇവയിൽ നിന്നെല്ലാം പിന്നാക്കം പോകേണ്ടി വന്നു,

അന്നെല്ലാം സർക്കാരിനെതിരെ തെളിവുകൾ നിരത്തി നീതിതേടിയിട്ടും നടപടിയെടുക്കാതെ സർക്കാരിനെ സഹായിക്കുന്ന നിലപാടുകൾ എടുത്തയാളിനെ തന്നെ സൂപ്രധാന പദവിയിൽ വച്ചത് ആരുടെ മനുഷ്യവകാശം സംരക്ഷിക്കാനാണ്. ഇത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാരിനെതിരായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

5

Tags:    
News Summary - Appointment of Justice Manikumar: Ramesh Chennithala that it is a challenge to common people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.