എം.ജി ശ്രീകുമാറിന്‍റെ നിയമനം: ഇടതുകേന്ദ്രങ്ങളിൽനിന്നടക്കം വ്യാപക വിമർശനം

കേരള സംഗീത നാടക അക്കാദമി ചെയർമാൻ ആയി ഗായകൻ എം.ജി ശ്രീകുമാറിനെ നിയമിക്കാനുള്ള സി.പി.എം തീരുമാനത്തിനെതിരെ ഇടതുപക്ഷ പ്രമുഖരിൽ നിന്നടക്കം വ്യാപക വിമർശനം.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ അടക്കം എം.ജി. ശ്രീകുമാർ ബി.ജെ.പിക്ക്​ വേണ്ടി തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിറങ്ങിയിരുന്നെന്നും ബി.ജെ.പി സംസ്ഥാനം ഭരിക്കണം എന്ന തലത്തിൽ പ്രസംഗിച്ചു എന്നും തെളിവുകൾ നിരത്തിയാണ്​ ഇടതുപക്ഷ അനുയായികൾ തന്നെ നിയമനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്​.

ഒരേസമയം ഹിന്ദുത്വ ഫാസിസത്തിന്​ വേണ്ടി ആഹ്വാനം ചെയ്യാനും അതേസമയം, ഇടതുപക്ഷ സഹയാത്രികൻ ആകാനും കഴിയുന്ന പ്രത്യേക പ്രിവിലേജുകൾ ചിലർക്കുണ്ടെന്നാണ്​ എം.ജി ശ്രീകുമാറിനെ ചൂണ്ടിക്കാട്ടി സമൂൾമാധ്യമങ്ങളിൽ ഉയരുന്ന വ്യാപക വിമർശനം. തീരുമാനം പുനഃപരിശോധിക്കണം എന്നും തെറ്റ്​ തിരുത്തണം എന്നും ആവശ്യപ്പെട്ട്​ നിരവധി പേരാണ്​ രംഗത്തെത്തിയത്​. നടി കെ.പി.എ.സി ലളിതയാണ്​ നിലവിൽ സംഗീത നാടക അക്കാദമി ചെയർമാൻ. 

Tags:    
News Summary - Appointment of MG Sreekumar: Widespread criticism from left centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.