തിരുവനന്തപുരം: സെക്രേട്ടറിയറ്റിെൻറ സുരക്ഷ സംസ്ഥാന വ്യവസായ സുരക്ഷാസേന ഏറ്റെടുത്തു. സിറ്റി പൊലീസ് കമീഷണര്‍ ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ 81 അംഗ സായുധസംഘത്തെ ഇതിനായി നിയോഗിച്ചു. രണ്ട് ഷിഫ്റ്റായാണ് സേനാംഗങ്ങള്‍ക്ക് ഡ്യൂട്ടി. സെക്രട്ടേറിയറ്റ് വളപ്പിനകത്താണ് എസ്.ഐ.എസ്.എഫ് (സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്) സുരക്ഷയൊരുക്കുക. പുറത്തെ ചുമതല പൊലീസിനാകും.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന നിര്‍ണായക കേസുകളുടെ വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തിലെ ഫയലുകള്‍ കത്തിയപ്പോള്‍ സെക്രട്ടേറിയറ്റിലേക്ക് പൊതു പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും കടക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് സെക്രട്ടേറിയറ്റിെൻറ സുരക്ഷ കൂട്ടാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയെ ചുമതലപ്പെടുത്തി. ഇപ്പോഴത്തെ സുരക്ഷ ജീവനക്കാരെ ഒഴിവാക്കി സായുധ സേനയെ നിയോഗിക്കണമെന്ന ആവശ്യം അന്നുതന്നെ മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. ഇതിന് പുറമെ നിരന്തരമായി സുരക്ഷവലയം ഭേദിച്ച് സമരക്കാർ സെക്രേട്ടറിയറ്റിൽ കടക്കുന്നതും എസ്.ഐ.എസ്.എഫിെൻറ വരവിന് കാരണമായി.
എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സുരക്ഷ ചുമതല. സുരക്ഷ ആസൂത്രണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ കമാന്‍ഡോകളെയും നിയോഗിക്കും. വി.ഐ.പി ഗേറ്റിലൂടെ നി പൊതുജനങ്ങൾക്കും ജീവനക്കാർക്കും പ്രവേശനമില്ല. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രൂപവത്കരിക്കുന്ന സമിതിയാകും സുരക്ഷ വിലയിരുത്തുക. കേൻറാണ്‍മെൻറ് ഗേറ്റ് മാറ്റി സ്ഥാപിക്കുന്നതിന് 27.73 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടറിമാരും അടക്കമുള്ളവര്‍ പ്രവേശിക്കുന്ന ഗേറ്റായതിനാല്‍ വലുപ്പം കൂട്ടി പുതുക്കിപ്പണിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.