എടക്കര: നായെ കഴുത്തില്‍ കുരുക്കിട്ട് ബൈക്കിന് പിറകില്‍ കെട്ടിവലിച്ചയാളെ അറസ്റ്റ് ചെയ്തു. ചുങ്കത്തറ പൂക്കോട്ടുമണ്ണ കപ്പച്ചാലിയില് താമസിക്കുന്ന പുത്തന്‍വീട് അബ്ദുല്‍ കരീമിനെയാണ് (34) എടക്കര ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജു അറസ്റ്റ് ചെയ്തത്.
വീട്ടില്‍ വന്ന നായ് ചെരിപ്പും വസ്ത്രങ്ങളും കടിച്ചുമുറിക്കുകയാണെന്ന കാരണം പറഞ്ഞാണ് ഇയാള്‍ ജീവനുള്ള മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ചത്.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകളാണ് എടക്കര പൊലീസ് പ്രതിക്കെതിരെ ചുമത്തിയത്.
ബുധനാഴ്ച നായുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. ആന്തരികാവയവങ്ങളില്‍ നിന്നുള്ള സാമ്പ്ള്‍ ശേഖരിച്ച് പരിശോധനക്കയക്കും.
സീനിയര്‍ വെറ്ററിനറി സര്ജന്മാരായ ഡോ. ഷൗക്കത്തലി വടക്കുംപാടം (നിലമ്പൂര്‍), ജിനു ജോണ്‍ (എടക്കര), കെ. വിനേഷ് (ചുങ്കത്തറ), മനോജ് എം. വര്‍ഗീസ് (പോത്തുകല്‍), അജിത്ത് (വണ്ടൂര്‍) എന്നിവര്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്കി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു. എടക്കര ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജു, എസ്.ഐ എസ്.ഡി. മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസിനെ കൂടാതെ എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സ് അംഗങ്ങളായ ബിബിന്‍ പോള്‍, കെ.എം. അബ്ദുല്‍ മജീദ്, പി.കെ. സഫീര്‍, അസൈനാര്‍ വീട്ടിച്ചാല്‍, പി.കെ. ജിതേഷ് എന്നിവരും സഹായത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.