കൊല്ലം: നാലു പതിറ്റാണ്ടോളം സഹകരണ മേഖലയിൽ പ്രവർത്തിച്ച ഇ. ചന്ദ്രശേഖരൻ നായർക്ക് സഹകാരികൾ ചാർത്തുന്നത് സഹകരണ രംഗത്തെ മുടിചൂടാമന്നനെന്ന പദവി. സംസ്ഥാനത്ത് ശക്തമായ സഹകരണ ബാങ്കിങ് മേഖല കെട്ടിപ്പടുക്കുന്നതിനും ഇൗ മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നതിനും നേതൃത്വം നൽകി. സംസ്ഥാന സഹകരണ ബാങ്കിെൻറ പ്രസിഡൻറായിരിക്കെയാണ് 1976ൽ കേരളത്തിൽ സഹകരണ നിക്ഷേപ സമാഹരണത്തിന് തുടക്കം കുറിച്ചത്.
1957 മുതൽ മൂന്ന് പതിറ്റാണ്ട് കൊല്ലം ജില്ല സഹകരണ ബാങ്കിെൻറ ഡയറക്ടറായിരുന്നു. 1969 മുതൽ അഞ്ചു വർഷം പ്രസിഡൻറുമായിരുന്നു. 1973 മുതൽ 1980ൽ മന്ത്രിയാകും വരെ സംസ്ഥാന സഹകരണ ബാങ്കിെൻറ പ്രസിഡൻറായിരുന്നു. ദേശീയ ഗ്രാമീണ വികസന ബാങ്ക് (നബാർഡ്) രൂപവത്കരിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ റിസർവ് ബാങ്ക് നിയോഗിച്ച സമിതിയിലെ ഏക അനൗദ്യോഗിക അംഗവുമായിരുന്നു. സഹകരണ സംഘങ്ങളെ സഹകരണ ബാങ്കായി ഉയർത്തുന്നതിന് നേതൃത്വം നൽകി.
1975ൽ ഒരു പ്രാഥമിക സഹകരണസംഘത്തിെൻറ ശരാശരി നിക്ഷേപം 50,000 രൂപയായിരുന്നു. അതുതന്നെ സ്ഥിര നിക്ഷേപം ആയിരുന്നില്ല. വായ്പ നൽകുേമ്പാൾ നിർബന്ധിത നിക്ഷേപമായി (ത്രിഫ്റ്റ് ഡെപ്പോസിറ്റ്) മാറ്റിയെടുക്കുന്നതായിരുന്നു. 1976ൽ നിക്ഷേപ സമാഹരണത്തിനായി ലക്ഷ്യമിട്ടിരുന്നത് 20 കോടി രൂപയാണ്. ആദ്യ നിക്ഷേപ സമാഹരണത്തിൽ 26 കോടി പിരിഞ്ഞുകിട്ടി. ഇന്ന് ഒരു പ്രാഥമിക സഹകരണസംഘത്തിെൻറ തന്നെ നിേക്ഷപ സമാഹരണം 40 കോടിയോളം ഉയർന്നത് അദ്ദേഹത്തിെൻറ ദീർഘവീക്ഷണത്തിൽനിന്നാണ്.
ഗ്രാമീണ വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്കുകളും അദ്ദേഹത്തിെൻറ സംഭാവനയാണ്. അച്യുതമേനോൻ സർക്കാറിെൻറ കാലത്ത് ചന്ദ്രശേഖരൻ നായരെ ചെയർമാനായി നിയോഗിച്ച സമിതിയുടെ ശിപാർശ അനുസരിച്ചാണ് ഇത് ഉണ്ടായത്. സംസ്ഥാനത്തിെൻറ കാർഷികോൽപാദന വർധന ലക്ഷ്യമിട്ടാണ് ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്കുകൾക്ക് രൂപം നൽകിയത്. ചന്ദ്രശേഖരൻ നായർ നാഷനൽ കോഒാപറേറ്റിവ് യൂനിയെൻറ വൈസ് പ്രസിഡൻറ് ആയിരിക്കുേമ്പാഴാണ് തിരുവനന്തപുരെത്ത സഹകരണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.