തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിൽ പിടിയിലായ കോർപറേഷൻ കൗൺസിലർ ഗിരി കുമാർ, ബി.ജെ.പി പ്രവർത്തകൻ ശബരി എന്നിവരെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പ്രതികളുടെ സാന്നിധ്യത്തിൽ അന്വേഷിച്ചു കൂടുതൽ തെളിവുകൾ ശേഖരിക്കണം, സാക്ഷികൾ പ്രതികളെ തിരിച്ചറിയണം, സംഭവത്തിന് പ്രതികൾ ഉപയോഗിച്ച മോട്ടോർ സൈക്കിളിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തണം, കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ നൽകിയത്.
കേസിൽ ഇതുവരെ നാലു പ്രതികളാണുള്ളത്. ഒന്നാം പ്രതി പ്രകാശ് മരിച്ചു. രണ്ടാം പ്രതി കൃഷ്ണകുമാറിനെ കോടതി നേരത്തെ ജാമ്യത്തിൽ വിട്ടിരുന്നു. 2018 ഒക്ടോബർ 27നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്. ആശ്രമത്തിൽ റീത്ത് വെച്ചത് കൃഷ്ണകുമാറാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.