അസ്മിയയുടെ മരണം: മതപഠന കേന്ദ്രത്തിലേക്ക് ഡി.വൈ.എഫ്.ഐ, എ.ബി.വി.പി മാർച്ച്

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ പ്ലസ് വൺ വിദ്യാർഥിനി അസ്മിയ (17) ജീവനൊടുക്കിയ സംഭവത്തിൽ സ്ഥാപനത്തിലേക്ക് ഡി.വൈ.എഫ്.ഐയും എ.ബി.വി.പിയും മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ മാർച്ച് ജില്ല സെക്രട്ടറി ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. എ.ബി.വി.പി നടത്തിയ മാർച്ചിൽ പൊലീസ് ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ബി.ജെ.പി പ്രാദേശിക ഘടകം പൊലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്തി. തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ തിരുമല അനിൽ ഉദ്ഘാടനം ചെയ്തു.

ബാലരാമപുരം അൽ-അമാൻ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള ഇടമനക്കുഴിയിലെ ഖദീജത്തുൽ കുബ്ര വനിത അറബിക് കോളജ് ഹോസ്റ്റലിലെ ലൈബ്രറിയിൽ മേയ് അഞ്ചിനാണ് പ്ലസ് വൺ വിദ്യാർഥിനിയും ബീമാപള്ളി സ്വദേശിനിയുമായ അസ്മിയ മോളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന് 13 അംഗത്തെ നിയോഗിച്ച് ജില്ല പൊലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്.

Tags:    
News Summary - Asmiya's death: DYFI, ABVP march to Religious Studies Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.