ശൈശവവിവാ​ഹത്തിന്‍റെ പേരില്‍ അസം സര്‍ക്കാര്‍ നടത്തുന്ന വികലമായ നിയമപ്രയോഗം അവസാനിപ്പിക്കണം -പി.കെ. ശ്രീമതി

തിരുവനന്തപുരം: ശൈശവവിവാ​ഹത്തിന്‍റെ പേരില്‍ അസം സര്‍ക്കാര്‍ നടത്തുന്ന വികലമായ നിയമപ്രയോഗം ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതി ആവശ്യപ്പെട്ടു.

വിവാഹം കഴിഞ്ഞ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞവര്‍ക്കെതിരെപോലും അസമിൽ ന‌ടപടിയെടുക്കുന്നു. ശൈശവ വിവാഹത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ശക്തമായ പ്രചാരണം നടത്തിവരികയാണ്. എന്നാൽ ഇത്രയുംകാലം ബോധവത്കരണംപോലും നടത്താൻ തയാറാകാത്ത സർക്കാരാണ്‌ പുരുഷന്മാരെ വ്യാപകമായി അറസ്റ്റ്‌ ചെയ്‌ത്‌ കുടുംബങ്ങളെ വഴിയാധാരമാക്കുന്നത്‌.

ശൈശവ വിവാഹ നിരോധന നിയമത്തിന്റെ മറവിൽ ചില ജില്ലകളിലാണ്‌ നടപടികൾ. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം അസമിലെ 32 ശതമാനം സ്ത്രീകളും 18 വയസ്സിനുമുമ്പ് വിവാഹിതരാകുന്നുവെന്നാണ്‌ കണക്ക്‌. പ്രശ്‌നത്തെ സാമൂഹികമായി കണ്ട്‌ ദാരിദ്ര്യവും നിരക്ഷരതയും തുടച്ചുനീക്കാൻ ശ്രമം ഉണ്ടാവുകയാണ് വേണ്ടത് -പി.കെ. ശ്രീമതി പറഞ്ഞു. 

അസമിൽ ശൈശവ വിവാഹത്തിനെതിരായ നടപടിയുടെ പേരിൽ 2500ലധികം പേർ അറസ്റ്റിലായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് താത്ക്കാലിക ജയിലുകൾ നിർമിക്കാനൊരുങ്ങുകയാണ് സർക്കാർ. അറസ്റ്റിലായവർക്കെതിരെ പോക്‌സോ നിയമം ഉൾപ്പടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുന്നത്. 

Tags:    
News Summary - Assam government's flawed law practice on child marriage should be stopped -P.K. Smt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.