പെരിന്തൽമണ്ണ: ഇടതുരാഷ്ട്രീയത്തിന് നേരത്തെതന്നെ വേരോട്ടം കിട്ടിയ വള്ളുവനാടിെൻറ മണ്ണിൽ നിയമസഭ, പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് ലഭിക്കാറുള്ള നേരിയ മേൽക്കൈയാണ് തുണയാകാറ്. 2001 മുതലുള്ള നിയമസഭ തെരഞ്ഞെടുപ്പുകൾ വലിയ വീറുംവാശിയും വന്നത് ഇതിെൻറ കൂടി ഭാഗമാണ്.
പെരിന്തൽമണ്ണ നഗരസഭയിലും പുലാമന്തോൾ, താഴേക്കോട് പഞ്ചായത്തുകളിലുമാണ് ഇടതുഭരണം. ആലിപ്പറമ്പ്, വെട്ടത്തൂർ പഞ്ചായത്തുകളിൽ മേൽക്കൈയോടെ യു.ഡി.എഫും അധികാരത്തിലിരിക്കുന്നു. മേലാറ്റൂർ, ഏലംകുളം പഞ്ചായത്തുകളിൽ തുല്യ ശക്തികൾ. നറുക്കെടുപ്പിലൂടെ മേലാറ്റൂരിൽ എൽ.ഡി.എഫും ഏലംകുളത്ത് യു.ഡി.എഫും ഭരണം നേടി.
താഴേക്കോട് പഞ്ചായത്ത് ലീഗിന് നഷ്ടപ്പെട്ടതും നറുക്കെടുപ്പിലൂടെയാണെങ്കിലും ഏലംകുളം സി.പി.എമ്മിനെ കൈവിട്ടതുമാണ് മണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന സംഭവം. കമ്യൂണിസ്റ്റ് പാർട്ടി '64ൽ പിളരുംമുമ്പേ പെരിന്തൽമണ്ണ മണ്ഡലത്തിന് ഒാർത്തുവെക്കാവുന്ന ചുവന്നചരിത്രമുണ്ട്. 1957ൽ പാലക്കാട് ജില്ലയിലെ കുറച്ചുഭാഗവുംകൂടി ചേർത്ത പഴയ വള്ളുവനാട്ടിൽനിന്ന് ആദ്യം അസംബ്ലിയിലെത്തിയത് കമ്യൂണിസ്റ്റ് പാർട്ടിയിലെ പി. ഗോവിന്ദൻ നമ്പ്യാരായിരുന്നു.
പിന്നീട് ഇ.പി. ഗോപാലനും സി. കോയയും എം.എൽ.എമാരായി. മണ്ഡലം പുനർനിർണയം നടന്നതോടെയാണ് മുസ്ലിം ലീഗിന് അനുകൂല സ്ഥിതി വന്നത്. മുസ്ലിം ലീഗിലെ നാലകത്ത് സൂപ്പി ആറുതവണയാണ് മണ്ഡലത്തെ പ്രതിനിധാനംചെയ്തത്. അതിനിടയിൽ 2006ലെ തെരഞ്ഞെടുപ്പിൽ സൂപ്പി മാറിനിന്ന ഘട്ടത്തിൽ ലീഗിലെ പി. അബ്ദുൽ ഹമീദിനെതിരെ വി. ശശികുമാർ വിജയംനേടി.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏഴു തദ്ദേശസ്ഥാപനങ്ങളിലുമായി ഇ. അഹമ്മദ് 10,614 വോട്ടാണ് അധികമായി നേടിയത്. ഇടത് സ്ഥാനാർഥി പി.കെ. സൈനബക്ക് 48,596, ഇ. അഹമ്മദിന് 59,210 എന്നിങ്ങനെയായിരുന്നു ഇത്. ബി.ജെ.പിക്ക് 7356 വോട്ടാണ് ലഭിച്ചത്.
2017ലെ ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ഇതിൽ വലിയ മാറ്റംവന്നു. സി.പി.എമ്മിലെ എം.ബി. ഫൈസൽ 59,698, മുസ്ലിം ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി 68,225 എന്നീ ക്രമത്തിൽ വോട്ട് നേടി. ആ വർഷവും ബി.ജെ.പി 7494 വോട്ട് നേടി. 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി 23,038 വോട്ടാണ് പെരിന്തൽമണ്ണ മണ്ഡലത്തിൽ അധികം നേടിയത്. പി.കെ. കുഞ്ഞാലിക്കുട്ടി 79,867 വോട്ടും 56,829 വോട്ട് സി.പി.എമ്മിലെ വി.പി. സാനുവും നേടി. ആ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വൻതോതിൽ വേട്ടുചോർച്ചയും വന്നു.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം 66,546 വോട്ടും യു.ഡി.എഫ് 66,529 വോട്ടുമാണ് നേടിയത്. 2016ലെ നിയമസഭ െതരഞ്ഞെടുപ്പിൽ സംസ്ഥാനത്തുതന്നെ ശ്രദ്ധേയമായ മണ്ഡലമായിരുന്നു പെരിന്തൽമണ്ണ.
ഫോട്ടോ ഫിനിഷിങ്ങിൽ വി. ശശികുമാർ 70,414 വോട്ടും മഞ്ഞളാംകുഴി അലി 70,990 വോട്ടും നേടി. പെരിന്തൽമണ്ണ മണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മിക്കപ്പോഴും ലഭിക്കുന്ന നേട്ടം ഇടതുമുന്നണിക്ക് നിയമസഭ, പാർലമെൻറ് തെരഞ്ഞെടുപ്പിൽ കിട്ടാറില്ല. ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനുള്ള സർവതന്ത്രങ്ങളുമായാണ് ഇടതുമുന്നണിയുടെ ഒരുക്കം. നിലനിർത്താനായി ലീഗും അണിയറയിൽ തയാറെടുക്കുന്നു. രണ്ടു മുന്നണിയിലും പുതുമുഖങ്ങളുടെ പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്.
നിയമസഭ ഇതുവരെ
1957
ഗോവിന്ദൻ നമ്പൂതിരി (സി.പി.ഐ) 13,248
പി.വി. പൂക്കോയ തങ്ങൾ (സ്വത) 9398
ഭൂരിപക്ഷം 3850
1960
ഇ.പി. ഗോപാലൻ (സി.പി.ഐ) 24,866
മൊയ്തീൻകുട്ടി മേലേവീട്ടിൽ (ലീഗ്) 20,339
ഭൂരിപക്ഷം 4527
1965
സി. കോയ (സി.പി.എം) 17,426
കെ. ഹസ്സൻ ഖനി (ലീഗ്) 12,388
ഭൂരിപക്ഷം 5038
1967
പാലോളി മുഹമ്മദ്കുട്ടി (സി.പി.എം) 24,285
പി.എം. സാദിയോ (കോൺ) 7513
ഭൂരിപക്ഷം 16,772
1970
കെ.കെ.എസ്. തങ്ങൾ (ലീഗ്) 28,436
ഇ.കെ. ഇമ്പിച്ചിബാവ (സി.പി.എം) 23,865
ഭൂരിപക്ഷം 4751
1977
കെ.കെ.എസ്. തങ്ങൾ (ലീഗ്) 32,566
പാലോളി മുഹമ്മദ്കുട്ടി (സി.പി.എം) 24,751
ഭൂരിപക്ഷം 7815
1980
നാലകത്ത് സൂപ്പി (ലീഗ്) 37,203
പാലോളി മുഹമ്മദ്കുട്ടി (സി.പി.എം) 33,289
ഭൂരിപക്ഷം 3914
1982
നാലകത്ത് സൂപ്പി (ലീഗ്) 34,873
പാറക്കോട്ടിൽ ഉണ്ണി (സി.പി.എം) 31,959
ഭൂരിപക്ഷം 2914
1987
നാലകത്ത് സൂപ്പി (ലീഗ്) 48,027
ആർ.എൻ. മനഴി (സി.പി.എം) 39,833
ഭൂരിപക്ഷം 8114
1991
നാലകത്ത് സൂപ്പി (ലീഗ്) 49,766
എം.എം. മുസ്തഫ (സ്വത) 42,827
ഭൂരിപക്ഷം 6937
1996
നാലകത്ത് സൂപ്പി (ലീഗ്) 55,008
എ. മുഹമ്മദ് (സ്വത) 48,760
ഭൂരിപക്ഷം 6248
2001
നാലകത്ത് സൂപ്പി (ലീഗ്) 64,072
വി. ശശികുമാർ (സി.പി.എം) 58,166
ഭൂരിപക്ഷം 5906
2006
വി. ശശികുമാർ (സി.പി.എം) 76,059
പി. അബ്ദുൽ ഹമീദ് മാസ്റ്റർ (ലീഗ്) 62,056
ഭൂരിപക്ഷം 14,003
2011
മഞ്ഞളാംകുഴി അലി (ലീഗ്) 69,730
വി. ശശികുമാർ (സി.പി.എം) 60,141
ഭൂരിപക്ഷം 9589
2016
മഞ്ഞളാംകുഴി അലി (ലീഗ്) 70,990
വി. ശശികുമാർ (സി.പി.എം) 70,411
ഭൂരിപക്ഷം 579
2014ലെ പാർലമെൻറ് തെരഞ്ഞെടുപ്പ്
ഇ. അഹമ്മദ് (മുസ്ലിം ലീഗ്) 59,210
പി.കെ. സൈനബ (സി.പി.എം) 48,596
എൻ. ശ്രീപ്രകാശ് (ബി.ജെ.പി) 7356
ഭൂരിപക്ഷം 10614
2019 പാർലമെൻറ് തെരഞ്ഞെടുപ്പ്
പി.കെ. കുഞ്ഞാലിക്കുട്ടി (ലീഗ്) 79,867
വി.പി. സാനു (സി.പി.എം) 56,829
ഉണ്ണികൃഷ്ണൻ 9851
2016ലെ നിയമസഭ തെരഞ്ഞെടുപ്പ്
മഞ്ഞളാംകുഴി അലി (മുസ്ലിം ലീഗ്) 70,990
വി. ശശികുമാർ (സി.പി.എം) 70,414
അഡ്വ. എം.കെ. സുനിൽ (ബി.ജെ.പി) 5917
സലീം മമ്പാട് (വെൽഫെയർ പാർട്ടി) 1757
സുനിയ സിറാജ് (എസ്.ഡി.പി.ഐ) 698
മുസ്തഫ പൂക്കോയ തങ്ങൾ
(പി.ഡി.പി) 355
ഭൂരിപക്ഷം 576
2020 തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടുനില
യു.ഡി.എഫ് 79,801
എൽ.ഡി.എഫ് 79,802
എൻ.ഡി.എ 4636
തദ്ദേശസ്ഥാപന കക്ഷിനില
പെരിന്തൽമണ്ണ നഗരസഭ
എൽ.ഡി.എഫ് 20
യു.ഡി.എഫ് 13
സ്വത. 1
പുലാമന്തോൾ ഗ്രാമപഞ്ചായത്ത്
എൽ.ഡി.എഫ് 13
യു.ഡി.എഫ് 7
താഴേക്കോട്
എൽ.ഡി.എഫ് 12
യു.ഡി.എഫ് 9
ആലിപ്പറമ്പ്
യു.ഡി.എഫ് 14
എൽ.ഡി.എഫ് 7
വെട്ടത്തൂർ
യു.ഡി.എഫ് 10
എൽ.ഡി.എഫ് 4
വെൽഫെയർ പാർട്ടി 2
ഏലംകുളം
യു.ഡി.എഫ് 7
എൽ.ഡി.എഫ് 8
വെൽഫെയർ പാർട്ടി 1
മേലാറ്റൂർ
യു.ഡി.എഫ് 8
എൽ.ഡി.എഫ് 8
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.