കോഴിക്കോട്: റമദാൻ നോമ്പു കാലത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് മുസ്‍ലിം ലീഗ്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടാന്‍ മുസ്‍ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചു. ഗൾഫ് മലയാളികൾക്കും പ്രവാസി വോട്ടവകാശം വേണമെന്നും ഗൾഫുകാരെ മാത്രം പ്രവാസി വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്നും മുസ്‍ലിം ലീഗ് വിമര്‍ശിച്ചു.
ഏപ്രില്‍, മേയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ബുദ്ധിമുട്ടിനിടയാക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രവര്‍ത്തനം കേരളത്തിലേക്കു മാറ്റാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് ദേശീയ നിര്‍വാഹക സമിതി അംഗീകാരം നല്‍കി. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും വരുന്ന വിവാദ നിയമങ്ങളെ നിയമപരമായി ചോദ്യം ചെയ്യുമെന്നും യോഗം പ്രഖ്യാപിച്ചു.
എൻ.ആർ.സി നടപടി നിർത്തിവെക്കണമെന്നും ആസാമിലെ ജനങ്ങളെ പൗരന്മാരായി പരിഗണിക്കണമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. നോമ്പ് കാലത്ത് തെരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഒരു പോലെ പ്രയാസമാകുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി യോഗത്തിന് ശേഷം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.