തിരുവനന്തപുരം: ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്‍റും ആദിവാസി ഗോത്ര മഹാസഭ ചെയർപേഴ്സണുമായ സി.കെ. ജാനു വീണ്ടും എൻ.ഡി.എക്കൊപ്പം. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുന്ദ്രേൻ നയിച്ച വിജയ് യാത്രയുടെ ശംഖുമുഖത്ത് നടന്ന സമാപന യോഗത്തിൽ സി.കെ. ജാനുവും പങ്കെടുത്തു.
മുന്നണി മര്യാദകൾ പാലിക്കുമെന്ന് നേതാക്കൾ ഉറപ്പുനൽകിയതിനാലാണ് എൻ.ഡി.എയിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു. ഇടത് - വലത് മുന്നണികൾ രാഷ്ട്രീയ പരിഗണന നൽകിയില്ലെന്നും ഇതാണ് എൻ.ഡി.എ പ്രവേശനത്തിന് കാരണമെന്നും അവർ വ്യക്തമാക്കി.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു സി.കെ. ജാനു. അന്ന് 27,920 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ, പിന്നീട് അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇവരുടെ പാർട്ടി എൻ.ഡി.എ വിട്ടു.
ജനാധിപത്യ രാഷ്ട്രീയ സഭ എന്‍.ഡി.എ മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും ബി.ജെ.പി പാലിച്ചില്ലെന്ന് അന്ന് അവർ കുറ്റപ്പെടുത്തിയിരുന്നു. പറഞ്ഞ വാക്ക് പാലിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. ബി.ജെ.പി പറഞ്ഞുപറ്റിച്ചാല്‍ ആ നെറികേടിന്‍റെ തിക്തഫലം അവര്‍ക്കുതന്നെ തിരിച്ചുകിട്ടുമെന്നുറപ്പാണ്. വാഗ്ദാനം നല്‍കിയവര്‍ അതു നടപ്പാക്കാതിരുന്നാല്‍ മറുചോദ്യം ഉന്നയിക്കുമെന്നാണ് സി.കെ. ജാനു പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.