ഓമശ്ശേരി: പാതിരാവിൽ പർദ ധരിച്ച് ഓമശ്ശേരി ടൗണിലൂടെ സ്കൂട്ടറിൽ കുതിച്ച 'യാത്രക്കാരി' കണ്ടുനിന്നവരിൽ സംശയമുളവാക്കി.
ഈ സമയത്ത് സ്ത്രീകൾ ഒറ്റക്ക് യാത്ര ചെയ്യാൻ സാധ്യത കുറവായതിനാൽ, പർദ ധരിച്ച യാത്രികയോട് വിവരമന്വേഷിക്കാമെന്ന ധാരണയിലെത്തിയവരെ കണ്ടപ്പോൾ, ആൾ വണ്ടി ഉപേക്ഷിച്ചു രക്ഷപ്പെട്ടു.
തുടർന്ന് വണ്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഓമശ്ശേരിയിലെ ഹോട്ടൽ ജീവനക്കാരനായ ബാലകൃഷ്ണനാണ് പർദ ധാരിണിയെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ യാത്രാ ഉദ്ദേശ്യം വ്യക്തമല്ല. കൊടുവള്ളി പൊലീസ് ചോദ്യം ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.