അടൂര്‍: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയില്‍ 107കാരിയായ സാറ ഉമ്മാള് കമ്പ്യൂട്ടര്‍ സാക്ഷരത പഠനത്തില്‍ ആദ്യാക്ഷരം കുറിച്ചു. സ്വരാജ് ഗ്രന്ഥശാലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ എഴുത്തിനിരുത്തലില്‍ പ്രഫ. കടമ്മനിട്ട വാസുദേവന്‍പിള്ള 96 വയസ്സില്‍ സാറ ഉമ്മാള്‍ക്ക് മലയാളം ആദ്യക്ഷരം കുറിച്ചിരുന്നു.
തുടര്‍ന്ന് ഗ്രന്ഥശാലയുടെ സാക്ഷരത മിഷന് തുല്യത പരീക്ഷ എഴുതി ഇംഗ്ലീഷ് സാക്ഷരത നേടണമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചതോട കമ്പ്യൂട്ടര്‍ സാക്ഷരതക്ക് യുവ കവിയും അധ്യാപകനുമായ വിനോദ് മാമ്പുഴയാണ് ആദ്യാക്ഷരം കുറിപ്പിച്ചത്.
അതിവേഗ കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് എസ്. മീര സാഹിബ്, സെക്രട്ടറി മുരളി കുടശനാട്, ജോയൻറ് സെക്രട്ടറി ഇസ്മയില്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് കമ്മിറ്റി അംഗവുമായ എസ്. അന്‍വര്‍ഷ, ആശാവര്‍ക്കര്‍ സലീന എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.