കൊച്ചി: കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും കായികതാരങ്ങൾക്ക് ആവേശം പകർന്ന ജില്ല അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ ഒരിക്കൽകൂടി കോതമംഗലം മാര്‍ അത്തനേഷ്യസ് (എം.എ) സ്പോര്‍ട്സ് അക്കാദമിയുടെ വിജയത്തേരോട്ടം. മീറ്റിെൻറ ആദ്യദിനം മുതല്‍ മുന്നേറ്റം കാഴ്ചവെച്ച അക്കാദമി 464 പോയേൻറാടെയാണ് ഒന്നംസ്ഥാനം നിലനിർത്തിയത്. കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസ് 387 പോയേൻറാടെ രണ്ടാംസ്ഥാനത്തെത്തിയപ്പോൾ താന്നിപ്പുഴ അനീറ്റ പബ്ലിക് സ്കൂള്‍ 200 പോയൻറുമായി മൂന്നാമത് ഫിനിഷ് ചെയ്തു. 117 പോയൻറ് നേടിയ നായരമ്പലം ബി.വി.എച്ച്.എസ് നാലാമതെത്തി. സ്വകാര്യ മാനേജ്മെൻറ് വിദ്യാലയങ്ങളുടെ പ്രകടനങ്ങൾക്കിടയിലും 77 പോയൻറുമായി മണീട് ഗവ. വൊക്കേഷനല്‍ സ്കൂള്‍ അഞ്ചാംസ്ഥാനം സ്വന്തമാക്കി.
അങ്കമാലി തുറവൂര്‍ സ്പോര്‍ട്സ് അക്കാദമി (68), മേഴ്സിക്കുട്ടന്‍ അത്ലറ്റിക് അക്കാദമി (64), ആലുവ സെൻറ് സേവ്യേഴ്സ് കോളജ് ഫോര്‍ വിമൻ (58), എറണാകുളം നവദര്‍ശന്‍ അക്കാദമി (57), കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജ് സ്പോര്‍ട്സ് അക്കാദമി (54) എന്നിവയും ആദ്യപത്തിലെത്തി.
അണ്ടര്‍-20 പെണ്. വിഭാഗം ഹൈജംപില്‍ എം.എ അക്കാദമിയുടെ ഗായത്രി ശിവകുമാറും (1.60), 200 മീറ്ററില്‍ നവദര്‍ശന്‍ അക്കാദമിയുടെ ഭാവിക വി.എസുമാണ് (12.60) പുതിയ മീറ്റ് റെക്കോഡിെൻറ നേട്ടക്കാര്‍.
ഹൈജംപില്‍ ഗായത്രിക്ക് എതിരാളികളുണ്ടായില്ല.
20 വര്‍ഷം മുമ്പ് കോതമംഗലം സെൻറ് ജോര്‍ജിെൻറ വിനീത ബാബു സ്ഥാപിച്ച 1.53 മീ. ഉയരമാണ് ഗായത്രി ഒറ്റയാള്‍ മത്സരത്തില്‍ മറികടന്നത്.
2015ല്‍ അണ്ടര്‍-16 ഹൈജംപിലും ഗായത്രി മീറ്റ് റെക്കോഡ് (1.51) കുറിച്ചിരുന്നു. മീറ്റിലാകെ എട്ട് റെക്കോഡുകള്‍ പിറന്നു. ആണ്‍വിഭാഗത്തില്‍ അണ്ടര്‍-20, പുരുഷ കിരീടങ്ങളും പെണ്‍വിഭാഗത്തില്‍ അണ്ടര്‍-18, അണ്ടര്‍-20, വനിത കിരീടങ്ങളും എം.എ അക്കാദമി നേടി. പെണ് അണ്ടര്‍-14ല്‍ തൃക്കാക്കര ഭവന്‍സും അണ്ടര്‍-16 വിഭാഗത്തില്‍ നായരമ്പലം ബി.വി.എച്ച്.എസും ചാമ്പ്യന്മാരായി.
അണ്ടര്‍-18, 16 ആണ്‍കുട്ടികളില്‍ മാര്ബേസിലിനാണ് ചാമ്പ്യന്‍ഷിപ്. അണ്ടര്‍-14ല്‍ താന്നിപ്പുഴ അനീറ്റ പബ്ലിക് സ്കൂള്‍ ഒന്നാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.