കോഴിക്കോട്; കൊയിലാണ്ടി കൊല്ലത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ സെക്രട്ടറി വൈശാഖ്, അര്‍ജ്ജുന്‍, വിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിന് മുമ്പില്‍ വച്ച് രാത്രിയോടെയായിരുന്നു ആക്രമണം.
വിവാഹസത്കാരത്തിനിടെ ഓഡിറ്റോറിയത്തിന് മുന്‍പിലേക്ക് മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. ആര്‍.എസ്.എസ്. ആണ് അക്രമത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം പുളിയഞ്ചേരിയില്‍ വെച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റതിന്റെ പ്രതികാരമാണ് ഈ ആക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.