നെടുമങ്ങാട്: കോടതി വളപ്പിൽ അഭിഭാഷകന്റെ തലയടിച്ചു പൊട്ടിച്ചു. പരിക്കേറ്റ നെടുമങ്ങാട് കോടതിയിലെ അഭിഭാഷകൻ പ്രകാശിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് സംഭവം. വെമ്പായം സ്വദേശിയായ ഷാജിയാണ് അഭിഭാഷകനെ ആക്രമിച്ചത്. കോടതി പരിസരത്ത് വെച്ച് മറ്റൊരു അഭിഭാഷകനെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുന്നത് പ്രകാശ് തടയുന്നതിനിടെയാണ് മർദനമേറ്റത്.
മറ്റൊരു കേസിൽ സാക്ഷി പറയാൻ എത്തിയതായിരുന്നു പ്രതി ഷാജി. സംഭവം അറിഞ്ഞെത്തിയ അഭിഭാഷകർ ചേർന്നു അക്രമിയെ തടഞ്ഞുവച്ചു പൊലീസിൽ ഏൽപിച്ചു. അക്രമത്തിൽ മറ്റൊരാൾക്കുകൂടി പങ്കുണ്ടെന്ന് ആരോപിച്ച അഭിഭാഷകർ, അയാളുടെ പേരിലും കേസ് എടുക്കണമെന്നവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
അറസ്റ്റിലായ ഷാജിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.