മാവേലിക്കര: വിദ്യാർഥിയെ ആക്രമിച്ച കേസിലെ പ്രതികളെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണമംഗലം മറ്റം തെക്ക് തെക്കടുത്ത് തറയിൽ ഷിജോ ഷാജി (22), തെക്കേക്കര പല്ലാരിമംഗലം വിഷ്ണു മായയിൽ വിഷ്ണു (21),പെരിങ്ങാല ഈരേഴ തെക്ക് കൃഷ്ണ ഭവനിൽ രാകേഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ചെട്ടികുളങ്ങര ഈരേഴ തെക്ക് വന്മേലി മുറിയില്‍ ഹരീഷ് കുമാറിന്റെ മകന്‍ ആകാശ് (20) ആണ് ആക്രമണത്തിനിരയായത്. ആഗസ്റ്റ് 13ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ മാവേലിക്കര നഗരത്തിലെത്തിയ ആകാശ് വീട്ടിലേക്ക് മടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുകയായിരുന്നു. മിച്ചല്‍ ജങ്ഷന്‍ ഭാഗത്തുനിന്ന് ബൈക്കിലെത്തിയ പ്രതികൾ ആകാശിനെ പിടിച്ച് ബൈക്കില്‍കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഉപദ്രവിച്ചു.
ബൈക്കിലിരുത്തി പ്ലയര്‍കൊണ്ട് തലയടിച്ച് പൊട്ടിച്ചു, തൊഴിച്ച് താഴെയിട്ട് മൃഗീയമായി മര്‍ദിച്ചു. ഏറെനേരത്തെ പീഡനങ്ങള്‍ക്കുശേഷം ആകാശിന്റെ വീടിന് സമീപം ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. സംഭവം അറിഞ്ഞ വീട്ടുകാര്‍ ആകാശിനെ മാവേലിക്കര ജില്ല ആശുപത്രിയില്‍ എത്തിച്ചു. ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ വിദ്യാര്‍ഥിയായ ആകാശ് പരീക്ഷക്കുള്ള തയാറെടുപ്പിലായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.